കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് കിണറ്റില്‍ വീണു പരിക്കേറ്റു

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം എലിസബത്തിനെ രക്ഷപെടുത്തിയത്.

0

അടൂര്‍| കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍ വീണു. പത്തനംതിട്ട അടൂര്‍ തുവയൂരിലാണ് സംഭവം. തുവയൂര്‍ സ്വദേശിനി 58 വയസ്സുള്ള എലിസബത്താണ് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി. വീട്ടമ്മയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എലിസബത്തിനെ കാണാതായത്.പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റിൽ വീണത്. ഈ സമയം എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചിൽ നടത്തിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് എലിസബത്ത് കിണറ്റീൽ വീണ വിവരം അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം എലിസബത്തിനെ രക്ഷപെടുത്തിയത്.

You might also like

-