അതിഭീകരം കോവിഡ് മരണങ്ങൾ 3449 ശ്മാശങ്ങൾ നിറഞ്ഞു 24 മണിക്കൂറിനിടെ 3, 57,229 കോവിഡ്
3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്
ഡൽഹി :രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നു.
ഓക്സിജൻ ക്ഷാമത്തിന്റെ വാർത്തകൾ ഇന്നും പുറത്ത് വന്നു. കർണാടകത്തിൽ സ്ഥിതി ഗുരുതരമാണ്. പുലർച്ചെ ഓക്സിജൻ കിട്ടാതെ രണ്ടു രോഗികൾകൂടി മരിച്ചു. ഇന്നലെ രാത്രി മാത്രം 4 ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കി. പലയിടത്തും പ്രശനം താത്കാലികമായി പരിഹരിച്ചു. ചാമ്‌രാജ് നഗർ ഓക്സിജൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി അടിയന്തര യോഗം ചേർന്ന മന്ത്രിമാർ ഓക്സിജൻ വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചെന്നും അറിയിച്ചു.
അതേസമയം കോവിഡ് മരണങ്ങള്‍ ഭയാനകമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. വിട പറഞ്ഞ പ്രിയപ്പെട്ടവരെ സംസ്കരിക്കാന്‍ ഇടം തേടി വലയുകയാണ് ബന്ധുക്കള്‍. രാജ്യത്തെ പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കുന്നുകൂടുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ കർണാടകയിലെ ചമരാജ്‌പേട്ടിലെ ഒരു ശ്മശാനത്തില്‍ ഹൌസ്ഫുള്‍ ബോര്‍ഡ് വച്ചിരിക്കുകയാണ് അധികൃതര്‍. ഇരുപതോളം മൃതദേഹങ്ങള്‍ സംസ്കരിക്കാറുള്ള ശ്മശാനത്തില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍.
ബംഗളൂരു നഗരത്തില്‍ ആകെ 13 ഇലക്ട്രിക് ശ്മശാനങ്ങളാണ് ഉള്ളത്. കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ എല്ലാ ശ്മശാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്മശാനമായി ഉപയോഗിക്കാന്‍ ബംഗളൂരുവിന് സമീപം 230 ഏക്കര്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകളിലും പ്ലോട്ടുകളിലും ശ്മശാനങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കര്‍ണാടകയില്‍ 217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 64 മരണം ബംഗളൂരുവില്‍ നിന്നാണ്. സംസ്ഥാനത്ത് 16 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 16,011 കോവിഡ് മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.