ജമ്മു കശ്മീരില്‍ ഭീകരാക്രമണം പോലീസുകാരന്‍ വീരമൃത്യു വരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അബ്ദുള്‍ റാഷിദിന് നേരെ ആക്രമണം നടന്നത്.

0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരായ ഭീകരരുടെ അതിക്രമങ്ങള്‍ തുടരുന്നു. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന്‍ വീരമൃത്യു വരിച്ചു. ഫുറാ സ്വദേശി അബ്ദുള്‍ റാഷിദ് ദര്‍ (58) ആണ് മരിച്ചത്. കുല്‍ഗാം ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അബ്ദുള്‍ റാഷിദിന് നേരെ ആക്രമണം നടന്നത്. മറഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെ അദ്ദേഹത്തെ ജംഗല്‍ മന്ദി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാകുകയായിരുന്നു.മുന്‍ സര്‍ക്കാര്‍ ഗണ്‍മാന്‍ കൂടിയാണ് അബ്ദുള്‍ റാഷിദ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന പ്രദേശത്ത് പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ സാംബ സെക്ടറിൽ വിന്യസിസിച്ചിരുന്ന ബി‌എസ്‌എഫ് കോൺസ്റ്റബിൾ സുമിത് കുമാറിനെ അതിർത്തിയിൽ കള്ളക്കടത്തിന് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിന്നത്തിന് പികൂടി അറസ്റ്റ് ചെയ്തു
കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കാളിയെന്ന് ആരോപിച്ച് ജൂലൈ,11 ആണ് ഇയാളെ പിടികൂടിയത് . തുടർന്ന് ഇയാളെ സര്വ്വീസിൽ നിന്നും പിരിച്ചു വിട്ടു

You might also like

-