ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു
ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. നാഗ്രോട്ടയിൽ നിന്നും ഉധംപൂരിലെ ടിൽറ്റിംഗ് ഏരിയയിൽ നിന്നും ഒരു വാഹനങ്ങളും കടത്തിവിടുന്നുല്ല
ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നിരോധിത മേഖലയായ നഗ്രോട്ടിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപമുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.ടോൾപ്ലാസയ്ക്ക് സമീപം വാഹനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ജില്ലാ പൊലീസ് മേധാവി എസ്എസ്പി ശ്രീധർ പാട്ടീൽ പറഞ്ഞു.
ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. നാഗ്രോട്ടയിൽ നിന്നും ഉധംപൂരിലെ ടിൽറ്റിംഗ് ഏരിയയിൽ നിന്നും ഒരു വാഹനങ്ങളും കടത്തിവിടുന്നുല്ല. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 31 ന് ഉണ്ടായ വെടിവയ്പിന് സമാനമാണെന്ന് സിആർപിഎഫ് വക്താവ് ശിവ്‌നന്ദൻ സിംഗ് പറഞ്ഞു. പൊലീസ് സിആർപിഎഫ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഭീകരർ വാഹനത്തിലാണ് വന്നതെന്നാണ് അദ്ദേഹം പറയുന്നത്