നാഷ് വില്ല ചര്‍ച്ച് വെടിവെയ്പ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
സുഡാനിന്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനായ സാംസണ്‍ പത്ത് വെള്ളക്കാരെ വധിക്കണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ചര്‍ച്ചില്‍ എത്തിയതെന്ന് പ്രതിയുടെ കാറില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.2015ല്‍ സൗത്ത് കരോളിനായിലെ ബ്ലാക്ക് ചര്‍ച്ചിലുണ്ടായ വെടിവെപ്പിന് പ്രതികാരം നടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച ജൂറി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
നാഷ് വില്ല (ടെന്നിസ്സി): ബേണറ്റ് ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ സെപ്റ്റംബര്‍ 24 2017ല്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പ്രതി ഇമ്മാനുവേല്‍ സാംസന് (25) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
മെയ് 28നാണ് ജഡ്ജി ഷെറില്‍ ബ്ലാക്ക് ബാണ്‍ പരോളിന് പോലും അര്‍ഹതയില്ലാതെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചത്.
സുഡാനിന്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനായ സാംസണ്‍ പത്ത് വെള്ളക്കാരെ വധിക്കണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ചര്‍ച്ചില്‍ എത്തിയതെന്ന് പ്രതിയുടെ കാറില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.2015ല്‍ സൗത്ത് കരോളിനായിലെ ബ്ലാക്ക് ചര്‍ച്ചിലുണ്ടായ വെടിവെപ്പിന് പ്രതികാരം നടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച ജൂറി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
വിചാരണക്കിടയില്‍ പ്രതിയുടെ അറ്റോര്‍ണി തന്റെ കക്ഷിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും, ആവശ്യമായ മരുന്നുകള്‍ കഴിച്ചിരുന്നില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആഫ്രിക്കന്‍ റഫ്യൂജി ക്യാമ്പില്‍വെച്ചുള്ള ബാല പീഠനവും, തുടര്‍ന്ന് അമേരിക്കയില്‍ എത്തിയതിന് ശേഷവും നേരിടേണ്ടിവന്ന പീഡനവും സാംസന്റെ മാനസിക സ്ഥിതി വഷളാക്കിയിരുന്നെന്നും അറ്റോര്‍ണി വാദിച്ചു.
ചര്‍ച്ച് വെടിവെപ്പിന് ശേഷം കുട്ടികള്‍ ചര്‍ച്ചില്‍ വരുന്നതിന് ഭയപ്പെട്ടിരുന്നതായി അസി. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറഞ്ഞു.