മുന്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗവും, മുന്‍ സ്വര്‍ഗ്ഗാനുരാഗികളും ഒത്തുചേര്‍ന്ന ഫ്രീഡം മാര്‍ച്ച് തലസ്ഥാന നഗരിയില്‍ 

0

 

വാഷിംഗ്ടണ്‍ഡി.സി.: യഹൂദാ ഗോത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായ ദൈവം ഞങ്ങളെ അടിമത്വത്തില്‍ നിന്നും രക്ഷിച്ചു എന്ന മുദ്രാവാക്യം മുഴക്കി ഇരുന്നൂറിലധികം മുന്‍ ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരും, മുന്‍ ട്രാന്‍സ് ജനറര്‍ വിഭാഗത്തില്‍പ്പെട്ടവരും, മുന്‍ സ്വവര്‍ഗാനുരാഗികളും തലസ്ഥാന തെരുവീഥിയില്‍ നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായി. മെയ് 25 ന് വൈകീട്ടായിരുന്നു റാലി.

കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂ മുതല്‍ എല്ലിപ്‌സ് വരെ വാഷിംഗ്ടണ്‍ മോണ്ട്‌മെന്റ് ചുറ്റിയ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനം തടിച്ചു കൂടിയിരുന്നു.
മുന്‍ ട്രാന്‍സ് വുമണ്‍ ജെഫ്രി മെക്കോള്‍ റാലി കിക്ക് ഓഫ് ചെയ്തു. ഞങ്ങളെ ആരും നിര്‍ബന്ധിച്ചതല്ല എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയും, ക്രിസ്തു യേശുവിന്റെ കൃപയും ഒന്നുമാത്രമാണ് ഞങ്ങള്‍ തിരിച്ചുവരുന്നതിന് ഇയാക്കിയതെന്ന് ജെഫ്രി പറഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടെങ്കില്‍ അതു ക്രിസ്തുവിന്റേതായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇവരുടെ മതപരിവര്‍ത്തനം വളരെ അത്ഭുതമായിരിക്കുന്ന എഴുത്തുക്കാരനോ, ഡോക്യൂമെന്ററി നിര്‍മ്മാവുമായ എം. ജൊനിക്ലണ്‍ പറഞ്ഞു. ഹോമോ സെക്ഷ്വാലിറ്റിയും, എല്‍.ജി.ബി.ടിയേയും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ട്രമ്പ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

You might also like

-