ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേര്‍ കൊല്ലപ്പെട്ടു.
പൊലീസ് കമാന്‍ഡോകളുടെ വാഹനത്തിന് അടുത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
പാകിസ്താനില്‍ ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേര്‍ കൊല്ലപ്പെട്ടു. ദാത്ത ദർബാർ സൂഫി ദർഗയിലെ സ്ത്രീകളുടെ പ്രവേശന കവാടത്തിന് സമീപമായിരുന്നു സ്ഫോടനം. 20ലധികം പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ പ്രസിദ്ധമായ ദാത്ത ദര്‍ബാര്‍ ദര്‍ഗയിലെ രണ്ടാം ഗെയ്റ്റിനു മുന്നിലായിരുന്നു സ്ഫോടനം.
പൊലീസ് കമാന്‍ഡോകളുടെ വാഹനത്തിന് അടുത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കമാന്‍ഡോകളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു.