ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു.
വിരുദുനഗർ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതേ ജില്ലയിലെ കമ്മപ്പട്ടി ഗ്രാമത്തിലെ മറ്റൊരു യൂണിറ്റിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശിവകാശി | ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു.രണ്ട് പടക്കനിര്‍മാണശാലകളിലയുണ്ടായ സ്ഫോടനത്തിൽ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗർ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതേ ജില്ലയിലെ കമ്മപ്പട്ടി ഗ്രാമത്തിലെ മറ്റൊരു യൂണിറ്റിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി പത്തുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ് സ്റ്റോക്കിലേക്ക് തീ പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ഗോഡൗണിലെ തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്