ചിക്കാഗോയില്‍ അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഷിക്കാഗൊയില്‍ അദ്ധ്യാപകര്‍ പണിമുടക്കുന്നതോടെ 400000 വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായി സാധിക്കും.
ചിക്കാഗൊ: ചിക്കാഗൊയില 25000 ത്തിലധികം അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.
ബുധനാഴ്ച സിറ്റി അനധികൃതനുമായി യൂണിയന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമര രംഗത്തേക്കിറങ്ങുവാന്‍ തീരുമാനിച്ചതെന്ന് യൂണിയന്‍ പ്രസിഡന്റ് ജെസ്സി ഷാര്‍ക്കി പറഞ്ഞു. അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഷിക്കാഗൊയില്‍ അദ്ധ്യാപകര്‍ പണിമുടക്കുന്നതോടെ 400000 വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായി സാധിക്കും.
2018നു ശേഷം നടക്കുന്ന ഏറ്റവും വലിയ അധ്യാപക സമരത്തിനാണ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, ശമ്പള വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
ഷിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ടുമായി യൂണിയന്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലും തീരുമാനിച്ചിട്ടില്ല. അധ്യാപകര്‍ക്കൊപ്പം സ്കൂള്‍ സപ്പോര്‍ട്ട് സ്റ്റാഫും, ഷിക്കാഗോ പാര്‍ക്ക് ഡിസ്ട്രിക്റ്റ് ജീവനക്കാരും പണിമുടക്കുമെന്ന് യൂണിയന്‍ അറിയിച്ചു. സിറ്റി അധികൃതര്‍ മുന്നോട്ടു വച്ച ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചു സമരം ഒഴിവാക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.