അലിഗഡ് സർവകലാശാല വൈസ് ചാൻസിലറെയും രജിസ്ട്രാറെയും പുറത്താക്കിയെന്ന പ്രഖ്യാപനവുമായി സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും
വൈസ് ചാൻസലർ താരിഖ് മൻസൂറിനെയും രജിസ്ട്രാർ എസ് അബ്ദുൾ ഹമീദിനെയും പുറത്താക്കിയെന്നാണ് അധ്യാപക, വിദ്യാർത്ഥിൻ കൂട്ടായ്മ പുറത്താക്കിയത്.
ഡൽഹി :പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താനായി പൊലീസിന് ക്യാമ്പസിൽ കയറാനുള്ള അനുമതി നൽകിയ അലിഗഡ് സർവകലാശാല വൈസ് ചാൻസിലറെയും രജിസ്ട്രാറെയും പുറത്താക്കിയെന്ന പ്രഖ്യാപനവുമായി സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും. വൈസ് ചാൻസലർ താരിഖ് മൻസൂറിനെയും രജിസ്ട്രാർ എസ് അബ്ദുൾ ഹമീദിനെയും പുറത്താക്കിയെന്നാണ് അധ്യാപക, വിദ്യാർത്ഥിൻ കൂട്ടായ്മ പുറത്താക്കിയത്.
പ്രതിഷേധങ്ങളെത്തുടർന്ന് വിഛേദിച്ചിരുന്ന ഇൻ്റർനെറ്റ് ബന്ധം ഞായറാഴ്ച അലിഗഡിൽ പുനസ്ഥാപിച്ചതിനു പിന്നാലെയാണ് വിസിയേയും രജിസ്ട്രാറിനെയും പുറത്താക്കിയെന്ന പ്രസ്താവന ഇവർ പുറപ്പെടുവിക്കുന്നത്. അവധിക്കു ശേഷം സർവകലാശാല തുറക്കുന്ന 2020 ജനുവരി അഞ്ചിനു മുൻപായിൽ വൈസ് ചാൻസിലറുടെ വസതിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ഇരുവരും ക്യാമ്പസ് വിട്ടു പോകും വരെ ഉപരോധം തുടരുമെന്ന് അധ്യാപക, വിദ്യാർത്ഥി കൂട്ടായ്മ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മുൻ വൈസ് ചാൻസിലർ, മുൻ രജിസ്ട്രാർ എന്നിങ്ങനെയാണ് ഇരുവരെയും നോട്ടീസിൽ വിശേഷിപ്പിച്ചത്. സർവകലാശാലക്കുള്ളിൽ പോലീസ് അതിക്രമത്തിന് അനുമതി നൽകിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തുവരികയായിരുന്നു. ഇരുവർക്കുമെതിരെ പ്രതിഷേധമറിയിച്ച വിദ്യാർഥികൾക്ക് പിന്തുണയുമായി 200-ൽ അധികം അധ്യാപകർ രംഗത്തുവരികയായിരുന്നു.