കാക്കനാട്ടെ മയക്കുമരുന്നു കേസിൽ ടിച്ചറെ എക്സൈസ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
പട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് ശേഷം . പട്ടികളെ വിട്ടുനൽകാൻ പ്രതികൾ ആവശ്യപ്പെട്ടത് "ടീച്ചർക്ക് " എന്നായിരുന്നു . അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്.
കൊച്ചി: കാക്കനാട്ടെ മയക്കുമരുന്ന് കടത്ത് കേസിൽ സിനിമാക്കാരുമായിമയക്കുമരുന്നു കച്ചവടമുണ്ടെന്നു കരുതുന്ന യുവതിയെ എക്സൈസ് ചോദ്യം ചെയ്തു.ഇവരിൽ നിന്നും മയക്കു മറയുന്നു കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം . മലയാള സിനിമയിലെ മുൻനിരക്കാരുമായി അടുത്ത ബന്ധമുള്ള യുവതിയെ എക്‌സൈസ് ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്തത്. അറസ്റ്റിലായ യുവതി അടക്കമുള്ളവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പ്രതികളെ ചോദ്യചെയ്തതിൽ നിന്നും ‘ടീച്ചര്‍’ എന്ന് വിളിക്കുന്ന ഇവർക്കും ഇടപാടുകയിൽ പങ്കുണ്ടന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത് .പട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് ശേഷം . പട്ടികളെ വിട്ടുനൽകാൻ പ്രതികൾ ആവശ്യപ്പെട്ടത് “ടീച്ചർക്ക് ” എന്നായിരുന്നു . അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്.
മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന കാറിൽ റോട്ട്‌വീലര്‍, കേന്‍ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളെയാണു ഉണ്ടായിരുന്നത് കൊണ്ടു വന്നത്..സാധാരണഗതിയിൽ ലഹരിമരുന്ന് പിടികൂടുമ്പോൾ ഇത്തരം മൃഗങ്ങളെ തൊണ്ടിമുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിക്കുകയും പിന്നീട് ലേലത്തിലൂടെ വിൽക്കുകയും ചെയ്യുന്നതാണ് നടപടിക്രമം.എന്നാൽ ലഹരിമരുന്ന് പിടികൂടിയ ശേഷം പ്രതികൾ പറഞ്ഞത് അനുസരിച്ച് ‘ടീച്ചർ’ എന്ന് അവകാശപ്പെട്ട് എത്തിയ യുവതിക്ക് നായകളെ കൈമാറുകയാണ് എക്സൈസ് ചെയ്തത്.
ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന ശീലമുള്ള റോട്ട് വീലർ നായകൾ ഈ സ്ത്രീയെ കണ്ടപ്പോൾ ഇണക്കം കാണിഛത്തോടെയാണ് ടീച്ചറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സസൈസ് ക്രൈംബ്രാഞ്ച് തീരുമാനിച്ചത് . സിനിമക്കാരിലേക്കും മറ്റു ഉന്നതറിലേക്കും മയക്കുമരുന്ന എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടന്നാണ് എക്സൈസ് വിലയിരുത്തുന്നത് .
അതേസമയം കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി. ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍മാരായ ഫവാസ്, ശ്രീമോന്‍ എന്നിവരെ പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ് പ്രതികളില്‍ രണ്ട് പ്രതികളുമായാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പോയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് പ്രതികള്‍ക്ക് നല്‍കിയിരുന്ന ഏജന്റിനെയും തിരിച്ചറിഞ്ഞു. ഇയാളെയും എക്‌സൈസ് ചോദ്യം ചെയ്യുന്നു
കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ചൈന്നൈയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം നാളെ കൊച്ചിയിലെത്തും. നാളെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ മൂന്ന് പ്രതികളെ ഇന്നും ചോദ്യം ചെയ്തു. രണ്ടാം ഘട്ടത്തില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ത്വയ്ബയെന്ന തിരുവല്ല സ്വദേശിനിയെ നാളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേരുടെ ബന്ധം പുറത്താകുമെന്നാണ് കരുതുന്നത്