രാജ്യത്തെ തേയില വ്യവസായം കൂപ്പുകുത്തുന്നു ,പ്രതിസന്ധിക്കിടയിലും തൊഴിലകൾക്ക് 12 ശതമാനം ബോണസ് ,

1954 ലെ ആഗോള വിപണിയിൽ 12 ശതമാനമായിരുന്ന തേയില ഉത്പാദനം 2020 ആയപ്പോഴേക്കും 4 .25 ശതമാനംയി കുറഞ്ഞു.2019 - 20 സാമ്പത്തിക വർഷത്തിൽ ഒരു കിലോ തേയിലയുടെ വില 96.54 രൂപയും 2020 -21 സാമ്പത്തിക വർഷത്തിൽ 107 രൂപയുംമാണ്. ഒരുകിലോ തേയിലയുടെ ഉത്പാദന ചിലവ് 156 രൂപയെന്നാണ് കണക്കപ്പെട്ടിട്ടുള്ളത്

0

കൊച്ചി : ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും തേയില വിലത്തകർച്ച നേരിട്ട സാഹചര്യത്തിൽ തന്നെ കോവിഡ് മഹാമാരി ഏൽപ്പിച്ച കനത്ത പരിക്കിൽ നിന്നും രക്ഷപെടാൻ കഴിയാത്തവിധം ആഗോളതലത്തിൽ തേയില തോട്ടം വ്യവസായ മേഖല കൂപ്പുകുത്തി. ഈ സാഹചര്യത്തിലാണ് മുന്നാറിലെ തോട്ടം മേഖലയിൽ ബോണസ് വിതരണം ചെയ്തു കെ ഡി എച് പി കമ്പനി .പെട്ടിമുടി ദുരന്തത്തിൽ പെട്ട മരണമടഞ്ഞ ഓരോ തോട്ടം തൊഴിലാക്കും കമ്പനി 5 ലക്ഷം രൂപവീതം സഹായധനം പ്രഖ്യപിച്ചിട്ടുണ്ട് . 2015 മുതൽ തുടർച്ചയായി, കമ്പനി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനിടയിലും ഒരിക്കൽ പോലും കമ്പനിതൊഴിലകൾകുള്ള ബോണസും മാറ്റ് ആനുകൂല്യങ്ങളും മുടക്കിയിട്ടില്ല. ഈ വര്ഷം പന്ത്രണ്ടയിരം തൊഴിലാളിക്കാണ് ബോണസ് വിതരണം ചെയ്തത്. ഓരോ തൊഴിലാളിക്കും പതിനായിരത്തിലധികം വരുന്ന തുകയാണ് ഇപ്രാവശ്യം ബോണസ്സായി ലഭിച്ചിട്ടുള്ളത് .

ഇടുക്കി ജില്ലയിൽ പീരുമേട്ടിൽ മാത്രം 9 തേയില തോട്ടങ്ങളാണ് പ്രതിസന്ധിയിൽ പെട്ട് അടച്ചു പൂട്ടപ്പെട്ടിട്ടുള്ളത് 18 വര്ഷത്തിലധികമായി അടച്ചുപൂട്ടപ്പെട്ട തോട്ടങ്ങളിലെ തൊഴിലാളികൾ കൊടിയ ദരിദ്ര്യത്തിലാണ് . വര്ഷങ്ങളായി ആയിരക്കണക്കിന് തൊഴിലാളികൾക്കു ശമ്പളം ഗ്രാറ്റുവിറ്റിയും ബോണസും നൽകാതെ കമ്പനി ഉടമകൾ തോട്ടങ്ങൾ അടച്ചു പൂട്ടി കടന്നു പോയപ്പോൾ സർക്കാരിനോ രാഷ്ട്രീയ പ്രസ്ഥാങ്ങൾക്കോ യാതൊന്നു ചെയ്യാൻ കഴിഞ്ഞില്ല .ഈ സാഹചര്യത്തിലാണ് കെ ഡി എച് പി കമ്പനി മാതൃകാപരമായ പ്രവർത്തനം ക്ഷാമകാലത്തും കാഴ്ചവച്ചിട്ടുള്ളത് .

അതേമയം രാജ്യത്തെ തേയില ഉത്‌പാദനം നഷ്ട്ടമുലം കുറഞ്ഞു വരികെയാണ് 1954 ലെ ആഗോള വിപണിയിൽ 12 ശതമാനമായിരുന്ന തേയില ഉത്പാദനം 2020 ആയപ്പോഴേക്കും 4 .25 ശതമാനംയി കുറഞ്ഞു.2019 – 20 സാമ്പത്തിക വർഷത്തിൽ ഒരു കിലോ തേയിലയുടെ വില 96.54 രൂപയും 2020 -21 സാമ്പത്തിക വർഷത്തിൽ 107 രൂപയുംമാണ്. ഒരുകിലോ തേയിലയുടെ ഉത്പാദന ചിലവ് 156 രൂപയെന്നാണ് കണക്കപ്പെട്ടിട്ടുള്ളത്, ഇപ്പോഴത്തെ ഉത്പാദന ചിലവുമായി കണക്കുമ്പോഴ് ഒരുകിലോ തേയില ഉത്പാദിപ്പിച്ചു വില്പന നടത്തുമ്പോൾ 49 രൂപയോ അതിലധികമോ നഷ്ടം മുണ്ടാകുന്ന് എന്നാണ് കമ്പനികൾ പറയുന്നത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തേയിലയുടെ ഉത്പാദന ചിലവ് കേരളത്തിൽ വളെരെ കൂടുതലാണ് . വർധിച്ച അനുബന്ധ ചിലവുകളും തോഴിലളികളുടെ വേതനവും മറ്റു സംസ്ഥാനങ്ങളിലേക്കാൾ വളെരെ കൂടുതലാണ് , കേരളത്തി ഒരു സാധരണ തോട്ടം തൊഴിലാളിക്ക് ഒരുദിവസം നൽകുന്ന അടിസ്ഥാന വേദനം 401.52 രൂപയാണ്. മറ്റു ആനുകൂല്യങ്ങൾ എല്ലാം കുടി നൽകുമ്പോൾ 630 രൂപ ലഭിക്കും .അതേസമയം കര്ണാടകത്തിൽ ഇതു 324 .62 രൂപയും പശ്ചിമ ബംഗാളിൽ 170 രൂപയും ,തമിഴ് നാട്ടിൽ 331 .41 രൂപയും അസമിൽ 167 രൂപയും മാണ്. തൊഴിലകളുടെ കൂലി ഇനത്തിലും മറ്റും ഇതര ചിലവുകളും കേരളത്തിൽ പാതിമടങ്ങു കൂടുതലാണെങ്കിലും ഉത്‌പാദിപ്പിച്ചു വിൽക്കുന്ന തേയിലയുടെ വില രാജ്യത്തെല്ലായിടത്തു ശരാശരി 100 മുതൽ 120 വരെയാണ് .

ഇതിനിടെ തോട്ടം തൊഴിലകളുടെ പേരുപറഞ്ഞു ചില തീവ്രവാദ സംഘടനകൾ തൊഴിലകൾക്കിടയിൽ കടന്നുകയറി നല്ലനിലയിൽ ഇടുക്കിയിൽ പ്രവർത്തിക്കുന്ന തോട്ടങ്ങളെയും പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടലിലേക്ക് നയിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നല്ല തേയില ഉത്‌പാദിപ്പിക്കുന്ന പ്രാദേശങ്ങളിൽ ഒന്നാണ് മൂന്നാർ . മൂന്നാർ തേയിലക്ക് ആഗോള വിപണിയിൽ ആവശ്യക്കാരും ഏറെയാണ് . മൂന്നാർ തേയില കൂടുതലായി ആഭ്യന്തര ആഗോള വിപണിയിൽ വിറ്റഴിക്കുന്നത് തടയാൻ ചില ബാഹ്യ ശക്തികളെ ഉപയോഗിച്ച് മുന്നാറിലെ തേയില വ്യവസായത്തെയും ഇതുമായി ബന്ധപ്പെട്ടുള്ള ടുറിസത്തെയും തകർക്കാൻ ശ്രമം നടക്കുന്നതായും വിവരങ്ങളുണ്ട് .

You might also like

-