നിബന്ധനകളോടെ തേയില തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കും എം എം മണി
ജോലി ഇല്ലാതെ ആളുകൾ ലയങ്ങളിൽ കഴിയുമ്പോൾ തമിഴ് നാട്ടിലെ ബന്ധു ജനങ്ങളെ കാണാമെന്നു തോന്നുകയും വനപാതകളിലൂടെ പലരും തമിഴ് നാട്ടിലേക്ക് പോയിവരുന്ന പ്രവണതയും നിലനിക്കുന്നുണ്ട്
കുഞ്ചിത്തണ്ണി :ജില്ലയിലെ തേയില തോട്ടങ്ങൾ അടച്ചുപൂട്ടികിടക്കുന്ന തോട്ടമേഖലയിലക്ക് കനത്ത നഷ്ടമാണെന്ന് വൈദുതമന്ത്രി എം എം മാണി പറഞ്ഞു .തോട്ടങ്ങൾ അടച്ചു പുട്ടപെട്ടതിനെത്തുടർന്നു ലയങ്ങളിൽ ആളുകൾ കുട്ടംകൂടുന്ന പ്രവണത നിലനിക്കുകയാണ് പത്തുമുതൽ പതിനഞ്ചുവരെ കുടുംബങ്ങളാണ് ഓരോ ലയങ്ങളിലും താമസിക്കുന്നത് ഓരോ എസ്റേറ്റുകളിലും ഇത്തരത്തിൽനിരവതി ലയങ്ങളുണ്ട് സാധാരണ നിലയിൽ എസ്റേറ്റുകളിലെ ലയങ്ങളിൽ താമസിക്കുന്നവർ രാവിലെ ജോലിക്കുപോയി വൈകിട്ട് തിരിച്ചുവരുന്നു എന്നാൽ തേയിലതോട്ടങ്ങൾ അടച്ചുപൂട്ടപ്പെട്ടപ്പോൾ ആയിരക്കണിക്കിന് തൊഴിലാളികൾ ജോലിയില്ലാതെ ലയങ്ങളിൽ കഴിയുമ്പോൾ സാമുഹ്യ അകലം പാലിക്കാതെയുള്ള ഒത്തുചേരലിന് കാരണമാകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഈ സാഹചര്യത്തിൽ ആളുകൾ ജോലിക്കിറങ്ങിയാൽ ഇത്തരം ഒത്തുചേരലുകൾ ഒരളവു വരെ ഒഴുവാക്കനാകും തിങ്ങി താമസിക്കുന്ന തൊഴിലാളിസമൂഹം വിശാലമായ തോട്ടങ്ങളിൽ ജോലിക്കായി ചിതറി മാറുമ്പോൾ ആളുകൾ തമ്മിലുള്ള അകലം സാധ്യമാകും .
ജോലി ഇല്ലാതെ ആളുകൾ ലയങ്ങളിൽ കഴിയുമ്പോൾ തമിഴ് നാട്ടിലെ ബന്ധു ജനങ്ങളെ കാണാമെന്നു തോന്നുകയും വനപാതകളിലൂടെ പലരും തമിഴ് നാട്ടിലേക്ക് പോയിവരുന്ന പ്രവണതയും നിലനിക്കുന്നുണ്ട് ,അതേസമയം ആളുകൾ ജോലിക്കിറങ്ങിയാൽഇത്തരം പ്രശനങ്ങളിൽ ഒരളവുവരെ പരിഹരിക്കാനും ഇതുവഴി തേയില വ്യവസായത്തിലേറ്റ കനത്ത നഷ്ടം കുറച്ചെങ്കിലും പരിഹരിക്കാനാകുമെന്നു മന്ത്രി പറഞ്ഞു .നിബന്ധനകൾക്ക് വിധേയമായി തേയില തോട്ടങ്ങൾ തുറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു
ഇപ്പോഴത്തെ സാഹചര്യത്തിൽ ജില്ലയിലെ തേയിലത്തോട്ടങ്ങൾ അടഞ്ഞുകിടക്കുന്നത് സാമൂഹ്യ അകലം പാലിക്കാതെയുള്ള കുടിച്ചേരലുകള്ക് കാരണമായി കണ്ടെത്തിയിട്ടുണ്ട് വിശാലമായ തേയിലത്തോട്ടത്തിൽ ആളുകൾ താമസിക്കുന്നത് കുട്ടം കുട്ടമായാണ് “ജോലിയില്ലാതെ ഇരിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കാതെ ഒത്തുചേരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരം ഒത്തുചേരൽ അവസാനിപ്പിക്കണമെങ്കിൽ തോട്ടം തൊഴിലകൾ ജോലിക്കിറങ്ങണം” മാത്രമല്ല തോട്ടം മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിളവെടുക്കാനായാൽ അത് വലിയ നേട്ടമാണ് ആയതിനാൽ തേയില തോട്ടങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാനുള്ള തീരുമാനം ഉണ്ടാക്കും .
അതേസമയം ജില്ലയിൽ തുടരുന്ന കോവിഡ് ജാഗ്രത അപ്രകാരം തന്നെ തുടരണം , തമിഴ്‌നാട്ടിൽ രോഗത്തിന് ശമനമില്ലാത്തതു ജില്ലക്ക് കനത്ത വെല്ലുവിയാണ് , മുന്നാറിൽ നിന്ന് നിരവധി ആളുകൾ ദൈനദിനം ബന്ധപെടുന്നത് തമിഴ്നാടുമായായാണ് തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് ആളുകൾ വരുന്നതും പോകുന്നതും രോഗവ്യാപനത്തിനു കരണമാകു ആയതിനാൽ തമിഴ്‌നാട്ടിലേക്ക് ആളുകളെ കടത്തിവിടാൻ അനുവദിക്കില്ല
“ജോലിയില്ലാതെ ഇരിക്കുന്ന തൊഴിലകൾക്ക് തമിഴ് നാട്ടിലുള്ള ബന്ധുക്കളെയും മറ്റും കാണാമെന്നു കൂടതൽ ആഗ്രഹമുണ്ടാകും നിവിലെ സാഹചര്യത്തിൽ ഇതു അനുവദിക്കാനാകില്ല തമിഴ്‌നാട്ടിൽ രോഗവ്യാപനം എല്ലാ എന്ന് ഉറപ്പാക്കിയത് മാത്രമേ അങ്ങോട്ടേക്ക് ആളുകളെ പോകാൻ അനുവദിക്കൂ” ജില്ലയിലെ അഞ്ചു അന്തർ സംസ്ഥാന ചെക്ക്പോസ്റ്റുകളിലും ഇരൂപത്തിഎട്ടു വനപാതകളിലും പ്രത്യക നിരീകഷണം ഏർപ്പെടുത്തിയത് തുടരും ഭക്ഷ്യ വസ്തുക്കളും ജില്ലാ ഭരണകുടം അനുവദിച്ച വാഹനങ്ങളെയും മാത്രമേ അന്തർ സംസ്ഥാന ചെക്ക്‌പോസ്റ്റ് വഴികടത്തി വിടുകയൊള്ളു
അതേസമയം ജില്ലയിലെ സ്ഥിതി ആശാവഹമാണെന്നും ജാഗ്രത പാലിച്ചാൽ മതിയെന്ന് എം എം മാണി പറഞ്ഞു ജില്ലയിൽ ഏതൊക്കെതരത്തിലുള്ള ഇളവുകൾ വേണം എന്നത് സംബന്ധിച്ച് ആറാം തിയതി ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു ഇരുപതേക്കറിലെ വീട്ടിൽ ഇന്ത്യവിഷൻ മീഡിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
മൂന്നാർ : ലോക്ക് ഡൗൺ കാലയളവിൽ വൻ തോതിൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതോടെ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ലോക്ക് ഡൗൺ മൂലം രണ്ടാഴ്ച യിൽ അധികം തൊഴിൽ ദിനങ്ങളാണ് ഇതു വരെ തേയില വ്യവസായത്തിന് നഷ്ടമായത്. തേയില കൃഷിയിൽ ഏപ്രിൽ , മെയ് മാസങ്ങളിൽ പച്ച കൊളുന്തിന്റെ വളർച്ച ഉയർന്നു നിൽക്കുന്ന കാലമാണ്. ഈ വർഷം ആവശ്യമായ വേനൽ മഴ ലഭിച്ചതോടെ കൊളുന്തിന്റെ വളർച്ച അധികരിച്ചു. എന്നാൽ ഉയർന്ന് നിൽക്കുന്ന പച്ച കൊളുന്ത് എടുക്കുവാൻ സാധിക്കാതെ വെട്ടി കളയേണ്ട അവസ്ഥയിലാണ് തോട്ടങ്ങൾ . ഇങ്ങനെ വെട്ടികളയുന്ന കൊളുന്ത് വീണ്ടും സാധാരണ നിലയിലേക്ക് വരുവാൻ ഒരു മാസം വേണ്ടി വരും. ഈ സമയത്ത് കേരളത്തിൽ കാലവർഷമായതിനാൽ പ്രതി സന്ധിയുടെ ആഴം കൂട്ടും. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഈ സാമ്പത്തിക വർഷം നീങ്ങുന്നത്. അവശ്യ സമയത്ത് കൊളുന്ത് ശേഖരിക്കാത്തത് മൂലം ഉദ്പാദനത്തിൽ വൻതോതിൽ കുറവ് വരുകയും ചെയ്യും.
ഉദ്പാദനമില്ലായ്മ മൂലം തേയില പൊടിയും വിതരണം പൂർണ്ണമായും നിലയ്ക്കും. ഇതോടെ വ്യവസായത്തിന് വരുമാനമില്ലാതാക്കുകയും തൊഴിലാളികൾക്ക് കൂലി നൽകുവാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യം. ഇതോടെ തോട്ടം മേഖല പൂർണ്ണ പട്ടിണിയിലേക്ക് മാറുന്ന സാഹചര്യമുണ്ടാകും. ഏപ്രിൽ 4 ന് ഇടുക്കിയിലെ തോട്ടങ്ങൾ ഭാഗികമായി തുറന്നെങ്കിലും അൻപത് ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് കൊളുന്ത് ശേഖരിക്കാനാണ് അനുമതിയുണ്ടായിരുന്നത്. തേയില കൃഷിയിലെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഇതോടെ നിലച്ചു. ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട തേയില ചെടി യുടെ കവാത്ത്, തുടർന്ന് ചെയ്യേണ്ട വളമിടൽ, കള പറിക്കൽ തുടങ്ങിയ പ്രവർത്തന ളെല്ലാം തന്നെ നിലച്ചു. തേയില ചെടിയെ പരിപാലിക്കേണ്ട പ്രവർത്തനങ്ങൾ നടക്കാത്തതു മൂലം നൂറ്റാണ്ടുകളായി പരിപാലിച്ചിരുന്ന തേയില കൃഷി നാശത്തിന്റെ വക്കിലായി.
ഏപ്രിൽ 28 ന് തോട്ടങ്ങൾ പൂർണ്ണമായും അടച്ച തോടെ വ്യവസയം പൂർണ്ണ തകർച്ചയിലേക്ക് കൂപ് കുത്തി. അയൽ സംസ്ഥാനങ്ങളായ തമിഴ് നാട്, കർണ്ണാടക സ്ഥലങ്ങളിൽ നൂറ് ശതമാനം തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് തേയില കൃഷിക്ക് അനുമതി നൽകിയിരിക്കുന്നത്. തമിഴ് നാട്ടിലെ കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കോ വിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ങ്കിലും ഇവിടെ തേയില കൃഷിയിമായ പ്രവർത്തനങ്ങൾ നിർത്തിയിട്ടില്ല. ഇടുക്കി യിലെ ചെറുകിട തേയില കർഷകർ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇവരുടെ കൊളുന്ത് എടുക്കുവാൻ ഫാക്ടറികൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഒരേക്കർ മുതൽ കൃഷി യുള്ള നിരവധി കർഷകാരാണ് വരുമാനം പൂർണ്ണമായും നിലച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറിയിരിക്കുന്നത്.
ഇന്ത്യയിലെ തോട്ടം മേഖല യിൽ തന്നെ ഏറ്റവും ഉയർന്ന് കൂലി നൽകുന്നത് കേരളത്തിലാണ്. ഉദ്പാദന ചെലവിന്റെ ഭൂരിഭാഗവും കൂലി ഇനത്തിലാണ് നൽകുന്നത്. മൂന്നാറിലെ തോട്ടം മേഖലയിൽ കോവിഡ 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. . കേന്ദ്ര ഗവൺമെന്റിന്റെ മെയ് ഒന്നിന് ഇറക്കിയ പട്ടികയിൽ ഇടുക്കി ജില്ല ഓറഞ്ച് സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തേയില വ്യവസായത്തെ നേരത്തെ തന്നെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പടുത്തിയിട്ടുണ്ട്. തേയില വ്യവസായത്തിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തോട്ടം മേഖല തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇതിനെ ആശ്രയിച്ച കഴിയുന്ന പതിരായിരങ്ങൾ പട്ടിണിയിലേക്ക് വഴി മാറും