ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍; ടാക്‌സ് റി ഫണ്ട് ചെക്കുകള്‍ വൈകും
ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡമോക്രാറ്റിക് പാര്‍ട്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ നടക്കുന്ന ശീത സമരത്തില്‍ തൊഴിലാളികളെ ബലിയാടാക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടന്‍ ഡിസി:അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുന്ന ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ആയിരക്കണക്കിന് ടാക്‌സ് റി ഫണ്ട് ചെക്കുകളുടെ വിതരണത്തെ സാരമായി ബാധിക്കും. നിരവധി ഇന്റേണല്‍ റവന്യു സര്‍വീസ് ജീവനക്കാരെ ട്രംപ് ഭരണകൂടം തിരികെ വിളിച്ചുവെങ്കിലും പേ ചെക്ക് ലഭിക്കാത്തിനെ തുടര്‍ന്ന് പലരും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
ഷട്ട് ഡൗണ്‍ നീണ്ടു പോകുന്നതില്‍ നാഷണല്‍ ട്രഷറി എംപ്ലോയ്‌സ് യൂണിയന്‍ പ്രസിഡന്റ് ടോണി റിയന്‍ഡണ്‍ പ്രതിഷേധിക്കുകയും ഷട്ട് ഡൗണ്‍ ഉടനടി അവസാനിപ്പിച്ചു ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡമോക്രാറ്റിക് പാര്‍ട്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ നടക്കുന്ന ശീത സമരത്തില്‍ തൊഴിലാളികളെ ബലിയാടാക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷട്ട് ഡൗണ്‍ നീണ്ടു പോകുകയാണെങ്കില്‍ ഇന്റേണല്‍ റവന്യു സര്‍വ്വീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്നും ടാക്‌സ് റി ഫണ്ട് ചെക്കുകള്‍ പ്രതീഷിച്ചു കഴിയുന്ന അമേരിക്കന്‍ പൗരന്മാരെ കൂടുതല്‍ ദുരിതത്തിലേക്കു നയിക്കുമെന്നും ടോണി പറഞ്ഞു.
ഇതിനിടയില്‍ ഷട്ട് ഡൗണ്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചു ജനുവരി 25 വ്യാഴാഴ്ച സെനറ്റില്‍ വോട്ടെടുപ്പു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് ആവശ്യപ്പെട്ട 5.7 ബില്യന്‍ ഡോളര്‍ അതിര്‍ത്തി സുരക്ഷയ്ക്കുവേണ്ടി അനുവദിക്കാന്‍ ഡമോക്രാറ്റുകള്‍ സന്നദ്ധമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്