രത്തന്‍ ടാറ്റ ക്ക് പിൻഗാമി രത്തൻ ടാറ്റയുടെ സഹോദരണ് നോയൽ ടാറ്റ “ടാറ്റ ട്രസ്റ്റ് ചെയർമാൻ

13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ നോയൽ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്.

മുംബൈ | പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോ​ഗത്തിലാണ് തീരുമാനംനിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്.

തൻ്റെ മരണത്തിന് മുമ്പ്, ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇത് ടാറ്റയുടെ വിയോഗത്തിന് ശേഷം ട്രസ്റ്റുകളുടെ ഭാവി ഭരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിൻറെ ബോർഡ് യോഗം നടന്നു. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ നോയൽ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. രത്തൻ ടാറ്റ 2012ൽ ടാറ്റ സൺസിൻ്റെ തലപ്പത്തുനിന്ന് വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ടാറ്റ ഗ്രൂപ്പിൻ്റെ മാത്യ കമ്പനിയായ ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രെസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്.

ടാറ്റാ ​ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഈ കമ്പനികളിൽ ഒന്നാകെ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24 ൽ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.

You might also like

-