മുട്ടിലെ മരംമുറി സി പി ഐ യുടെ പ്രതിച്ഛയാ തകരുന്നു . മരമുറിക്ക് പിന്നിൽ മന്ത്രിതല ഗുഡാലോചന കാനം പ്രതികരിച്ചേക്കും
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം - റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നു. ഈ യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം :മുട്ടിൽ മരംകൊള്ളയിൽ കാനം ഇന്ന് പ്രതികരിച്ചേക്കും . സിപിഐ മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. മരംകൊള്ള വിവാദത്തിൽ സിപിഐ എടുത്തിരിക്കുന്ന നിലപാടെന്ത്, വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് കാനം പ്രതികരിക്കാൻ സാധ്യതയുണ്ട്.മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായിൽ പക്ഷം ആരോപിച്ചിരുന്നു. പെരിയ മരം മുറിക്കേസിൽ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാർട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയർത്തിക്കാട്ടുന്നത്. മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസാണെന്നും ഇസ്മായിൽ പക്ഷം ആരോപിക്കുന്നുണ്ട്. പ്രകാശ് ബാബു അനുകൂലികളും ഇവർക്കൊപ്പമാണ്
അതേസമയം മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നു. ഈ യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തിരുന്നു. 2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്. പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്.