തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തി വ്യക്തതയില്ലാത്ത കാലകരണപെട്ട അപകട വാർത്ത

തമിഴ്നാട്ടിൽ 2018 ഡിസംബർ 31 സംഭവിച്ച വാർത്തയാണ് തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ് വ്യക്തായില്ലാത്ത അപകട വാർത്തക്കൊപ്പം വാർത്ത പങ്കുവച്ചയാൾ , അറിയിച്ച പോലീസിന്റെ മൊബൈൽ ഫോൺ നമ്പറാണ് തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തുന്നത്

0

സാമൂഹമാധ്യമങ്ങളിലൂടെയുള്ള വാർത്ത പ്രചാരണം നല്ലതാണെങ്കിലും വ്യക്തായില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് പൊലീസിന് വലിയ തലവേദയായി മാറുകയാണ് ഇത്തരത്തിൽ തമിഴ്നാട്ടിൽ 2018 ഡിസംബർ 31 സംഭവിച്ച വാർത്തയാണ് തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തികൊണ്ടിരിക്കുന്നത് ,വ്യക്തായില്ലാത്ത അപകട വാർത്തക്കൊപ്പം വാർത്ത പങ്കുവച്ചയാൾ , പോലീസിന്റെ മൊബൈൽ ഫോൺ നമ്പറാണ് തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തുന്നത്

.കഴിഞ്ഞ ഡിസംബർ 31ന് പളനി-കൊടൈക്കനാൽ റോഡിൽ ശബരികാട് ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ ദുരന്തവാർത്തയാണ് വ്യകതയില്ലാതെ മലയാളത്തിലുള്ള ശബ്ദ സന്ദേശമടക്കം ഒരാൾ പങ്കുവച്ചത് തിയതി വ്യക്തമാക്കാതെയുള്ള ശബ്ദ സന്ദേശം ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സമുഹ മാധ്യമങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് , ശബ്ദ സന്ദേശനത്തിനൊപ്പം തമിഴ് നാട്ടിലെ സി ഐ ഡി ഇൻസ്‌പെക്ടറുടെ ഫോൺ നമ്പറും ഇയാൾ പങ്കുവച്ചിരുന്നു സന്ദേശം പ്രചരിച്ച നാൾമുതൽ ഇന്നേവരെ ഈ പോലീസ് ഉദ്യോഹസ്ഥന്റെ ഫോണിന് വിശ്രമുണ്ടായിട്ടില്ല .രാവും പകലും ലോകത്തിന്റെ വിവിധ ഭഗങ്ങളിൽനിന്നും ഇടതടവില്ലാതെ ഫോൺ കോളുകൾ ,വിവരം തിരക്കിക്കൊണ്ടുള്ള ആയിരകണക്കിന് ആളുകൾ നിരന്തര വിളിച്ചുകൊണ്ടിരിക്കുന്നതിൽ മറ്റുകാര്യങ്ങൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഈ ഉദോഗസ്ഥൻ വന്നുചേർന്നിട്ടുള്ളത് .
ഡിസംബർ 31ന് രാവിലെ ആറു മണിക്കാണ് പളനി കൊടൈക്കനാൽ റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞത് അപകടത്തിൽ  തൃശൂർ സ്വദേശിയായ ഒരാൾ മരിക്കുകയും കാറിൽ ഉണ്ടായിരുന്ന മാറ്റാറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു തൃശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ ആറു മണിക്കാണ് അപകടത്തിൽ പെട്ടത് ഈ വാർത്ത ചിത്രങ്ങൾ അടക്കം ഒരാൾ വാട്ട് ആപ്പ് വഴി പ്രചരിപ്പിച്ചു എന്നാൽ എന്നാണ് അപകടം ഉണ്ടായതെന്ന് പറയാത്തതിനാൽ സന്ദേശം കാണുന്ന ആൾക്ക് അൽപ്പ സമയം മുൻപ് നടന്ന സംഭവമായെ തോന്നു  ഇങ്ങനെ ചിന്തിക്കുന്ന ഒട്ടുമിക്ക ആളുകളും സന്ദേശത്തിനൊപ്പമുള്ള ഫോൺ നമ്പറിൽ ഒന്നുവിൽക്കാതിരിക്കില്ല  ഇതാണ് തമിഴ് നാട് പോലീസിന്റെ ഉറക്കം കെടുത്തുന്നത്.

You might also like

-