മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി
കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കോടതി നിർദ്ദേശം.കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം മരം മരിക്കുന്നതിന് എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്
ഡൽഹി | മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍നോട്ട സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർദ്ദേശത്തിനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കോടതി നിർദ്ദേശം.കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം മരം മരിക്കുന്നതിന് എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത് . രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടു മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി.
ഇതോടൊപ്പം മുല്ലപ്പെരിയാര്‍ പ്രദേശത്തെ റോഡിൻ്റെ പുനര്‍ നിര്‍മ്മാണം നടത്താനുള്ള ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് വേണം റോഡ് നിര്‍മ്മിക്കേണ്ടത്. തമിഴ്‌നാട് സിവില്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാകണം റോഡ് പുനര്‍നിര്‍മ്മാണം. നിര്‍മ്മാണ പ്രവര്‍ത്തി ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാട് സുപ്രീ കോടതിയെ സമീപിച്ചിരുന്നു. ഡാം അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും അറ്റകുറ്റപ്പണി നടത്താനുളള ശ്രമം കേരളം നിരന്തരം തടയുകയാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. കേരളം ഒരുവഴിക്ക് സുരക്ഷാവാദം ഉയര്‍ത്തുന്നു. മറുവഴിക്ക് വാര്‍ഷിക അറ്റകുറ്റപ്പണി പോലും തടയുന്നു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്. അറ്റകുറ്റപ്പണി നടത്തി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനാകു’മെന്നായിരുന്നു മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഏപ്രില്‍ 6-ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. മേല്‍നോട്ട സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് കേരള, തമിഴ്‌നാട് സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരു സര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ച്ചയ്ക്കുളളില്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നതാധികാര സമിതി മുന്നോട്ടുവെച്ചിട്ടുളള ശുപാര്‍ശകളുമായി മുന്നോട്ടു പോകാനാണ് കോടതി നിര്‍ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് കേള്‍ക്കുന്നതിനായി ഈ മാസം 19-ന് വീണ്ടും കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും. ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ട് വെച്ചതാണ്. ഇതിനെ കേരളം എതിർത്തിരുന്നു. എന്നാൽ നേരത്തെ സമാനമായ നിലയിൽ മരം മുറിക്കാൻ കേരളം നൽകിയ അനുമതികൾ കേരളത്തിന് തന്നെ തിരിച്ചടിയായി. 2021 ൽ പതിവ് പോലെ മരം മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന് വർഷത്തോളം പിന്നിട്ട ശേഷം സുപ്രീം കോടതി ഉത്തരവ് എപ്പോൾ പുറത്തുവന്നിട്ടുള്ളത് .