നാലു സീറ്റിൽ വീണ്ടും ചർച്ച ,വയനാട് ടി സിദ്ധിഖിന് നൽകണമെന്ന്ഉമ്മൻചാണ്ടി
പാർട്ടിക്കുള്ളിൽ ശക്തമായ പോരു നിലനിൽക്കുന്നുണ്ട് എന്ന പ്രതീതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ മാരത്തോൺ ചർച്ചകൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ടും വയനാട്, ആലപ്പുഴ സീറ്റുകളിലെ സ്ഥാനാർത്ഥി തർക്കത്തിൽ അന്തിമ തീരുമാനമായില്ല. ഇനിയും നിർണായക മണ്ഡലങ്ങളിൽ ചർച്ച നീണ്ടുപോകുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നതിനാൽ ഇന്നുതന്നെ പ്രഖ്യാപനം നടത്താനാണ് ശ്രമം. എന്നാൽ വയനാട് സീറ്റിന്റെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ കടുംപിടുത്തം തുടരുകയാണ്.
ഡൽഹി :കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശേഷിക്കുന്ന നാല് സീറ്റുകളിൽ അന്തിമ ചർച്ച ഇന്ന്. ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. ആലപ്പുഴയിലേക്കും വയനാട്ടിലേക്കുമുള്ള എ, ഐ ഗ്രൂപ്പുകളുടെ തർക്കം തുടരുകയാണ്. ടി സിദ്ധിഖിന് വയനാട് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എ ഗ്രൂപ്പ്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർത്ഥിയാകും. വടകരയിൽ വിദ്യ ബാലകൃഷ്ണന് പകരം അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമെന്നാണ് വിവരം.
പാർട്ടിക്കുള്ളിൽ ശക്തമായ പോരു നിലനിൽക്കുന്നുണ്ട് എന്ന പ്രതീതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ മാരത്തോൺ ചർച്ചകൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ടും വയനാട്, ആലപ്പുഴ സീറ്റുകളിലെ സ്ഥാനാർത്ഥി തർക്കത്തിൽ അന്തിമ തീരുമാനമായില്ല. ഇനിയും നിർണായക മണ്ഡലങ്ങളിൽ ചർച്ച നീണ്ടുപോകുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നതിനാൽ ഇന്നുതന്നെ പ്രഖ്യാപനം നടത്താനാണ് ശ്രമം. എന്നാൽ വയനാട് സീറ്റിന്റെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ കടുംപിടുത്തം തുടരുകയാണ്. .
വയനാട് ഒഴിച്ച് മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് സിദ്ധിഖും അറിയിച്ചു. ഷാനി മോൾ ഉസ്മാന്റെ പേര് മുന്നോട്ട് വച്ച് പരമ്പരാഗത സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ഐ ഗ്രൂപ്പും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇന്ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിത്വം ഉറപ്പിച്ചു. ദുര്‍ബല സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശം ശക്തമായതിനാല്‍ വടകരയിൽ വിദ്യ ബാലകൃഷ്ണന് പകരം ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാൻ ശ്രമം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ബിന്ദുകൃഷ്ണയെ അറിയിച്ചു. താല്‍പര്യം ഇല്ലെന്ന് ബിന്ദു വ്യക്തമാക്കി.മുല്ലപ്പള്ളി രാമചന്ദ്രനു മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. യു.ഡി.എഫിന്, ആർ.എം.പി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. മത്സരിക്കാൻ ഇല്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിനു മുന്നിൽ ആവർത്തിച്ചിട്ടുണ്ട്.