“താലിബാനുമായി സഹകരിക്കണം ” അഫ്‌ഗാനിൽ മാധ്യമ പ്രവർത്തകർക്ക് താലിബാന്റെ താക്കിത്

അഫ്ഗാനിലെത്തുന്ന മാധ്യമപ്രവർത്തകർക്ക് തങ്ങളുമായി സഹകരിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് എതിർത്തുകൊണ്ട് അഫ്ഗാൻ സൈന്യത്തെ പിന്തുണച്ചവരെ മാത്രമാണ് താലിബാൻ കൊലപ്പെടുത്തിയത്

0

കാബൂൾ : ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകത്തെ വീണ്ടും ന്യായീകരിച്ച് താലിബാൻ. അഫ്ഗാനിലെത്തിയ മാധ്യമ പ്രവർത്തകരോട് താലിബാനുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ചെയ്യാതിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്നും താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ പറഞ്ഞു. നിലവിലുള്ള മാധ്യമപ്രവർത്തകർക്കും സമാനമായ അനുഭവം നേരിടേണ്ടിവരുമെന്ന പരോക്ഷ മുന്നറിയിപ്പായിട്ടാണ് താലിബാൻ വക്താവ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിലെത്തുന്ന മാധ്യമപ്രവർത്തകർക്ക് തങ്ങളുമായി സഹകരിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് എതിർത്തുകൊണ്ട് അഫ്ഗാൻ സൈന്യത്തെ പിന്തുണച്ചവരെ മാത്രമാണ് താലിബാൻ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന സമയത്ത് അഫ്ഗാനും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നുവെന്നും അതിനാൽ ആരുടെ വെടിയേറ്റാണ് സിദ്ധിഖി കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മുഹമ്മദ് ഷഹീൻ പറഞ്ഞു.
ഡാനിഷ് സിദ്ധിഖിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം താലിബാൻ ഭീകരർ മൃതദേഹത്തെ അപമാനിച്ചുവെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പള്ളി ആക്രമിച്ച് തകർത്ത് ഡാനിഷ് സിദ്ധിഖിയെ പുറത്തെത്തിച്ച ഭീകരർ അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തി എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ താലിബാൻ ഈ ആരോപണങ്ങൾ തള്ളി

You might also like

-