അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ ഇന്ത്യക്കാരെ തടഞ്ഞു വച്ചതു സ്ഥികരിച്ച് മടങ്ങിയെത്തിയവർ

നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും പാസ്സ്പോര്ട്ടും തിരിച്ചറിയൽ കാർഡ് ചോദിച്ചു.

0

ഡൽഹി :അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ ഇന്ത്യക്കാരെ തടഞ്ഞു വച്ചതു സ്ഥികരിച്ച് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു കാബുളിൽനിന്നും എന്ന് മടങ്ങി എത്തിയ ഇന്ത്യക്കാരൻ ഇക്കാര്യത്തെ സ്‌തികരിച്ചിട്ടുള്ളത് കാബൂൾ വിമാനത്താവളത്തിന് തൊട്ടു മുന്നിൽ താലിബാൻ തങ്ങളെ തടയുകയും . പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തതായും ഇവർ ഡൽഹി യിൽ മാധ്യമ പ്രവർത്തകരോട് വ്യ്കതമാക്കി .
നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും പാസ്സ്പോര്ട്ടും തിരിച്ചറിയൽ കാർഡ് ചോദിച്ചു. മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടത്. പിന്നീട് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. വിഡിയോകാൾ വഴി ഒരാൾ നിർദ്ദേശം നല്കിയ ശേഷമാണ് വിട്ടയച്ചതെന്നും മടങ്ങിയെത്തിയവർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് മലയാളികൾ ഉൾപ്പടെ 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് ഡൽഹി യിലെത്തിച്ചത്. ഇനിയും അഞ്ഞൂറിലധികം പേർ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്കെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമസേനയുടെ സി 17 പ്രത്യേക വിമാനം രാവിലെ പത്തുമണിയോടെയാണ് 168 പേറുമായി ഡൽഹി
വിമാനത്താവളത്തിൽ എത്തുന്നത് ഇതിൽ 50 മലയാളികളും ഉണ്ടായിരുന്നു .ഇന്നലെ കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ 89 പേരെ താജിക്കിസ്ഥാനിൽ ഇറക്കിയിരുന്നു. ഇവരെ പിന്നീട് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി യിലേക്ക് കൊണ്ടു വന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ഖത്തറിലെ ദോഹയിലിറങ്ങിയ 135 ഇന്ത്യക്കാരെയും ഡൽഹിയിൽ എത്തിച്ചു.

You might also like

-