അഫ്ഗാനിൽ താലിബാൻ മുന്നേറ്റം ഭീകരർ കോവിഡ് പ്രതിരോധ വാക്‌സിനേഷനും നിരോധിച്ചു.

തീവ്ര ഇസ്ലാമിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരർ കോവിഡ് പ്രതിരോധ വാക്‌സിനേഷനും നിരോധിച്ചു. പാക്ത്യയിലുള്ള റീജണൽ ആശുപത്രിയിൽ ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

0

കാബൂൾ : അഫ്ഗാനിലെ വിവിധ ഭാഗങ്ങൾ പിടിച്ചടക്കിക്കൊണ്ട് മുന്നേറുന്ന താലിബാൻ ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും ശരിയത്ത് നിയമങ്ങൾ നടപ്പാക്കുകയും ചെയ്തുകൊണ്ട് ഭീകര സംഘടന അഫ്ഗാനിസ്താനെ നരകതുല്യമാക്കിയിരിക്കുകയാണ്. തീവ്ര ഇസ്ലാമിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരർ കോവിഡ് പ്രതിരോധ വാക്‌സിനേഷനും നിരോധിച്ചു. പാക്ത്യയിലുള്ള റീജണൽ ആശുപത്രിയിൽ ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് താലിബാൻ ഈ പ്രദേശം കീഴ്‌പ്പെടുത്തിയത്.
ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.

ShamshadNews
@Shamshadnetwork
Taliban Banned Using of COVID-19 Vaccines in Paktia bit.ly/3AscEgW

Image

കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാൻ മുന്നേറ്റം. സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചു.

സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം

അതേസമയം അഫ്ഗാനിലെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുത്തുകൊണ്ട് താലിബാൻ ഭീകരർ കാബൂളിന് സമീപത്തെത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഹെറാത്തും കാണ്ഡഹാറുമുൾപ്പെടെ രാജ്യത്ത് പകുതിയിലധികം പ്രവിശ്യാ തലസ്ഥാനങ്ങൾ ഇപ്പോൾ താലിബാന്റെ കീഴിലാണ്. കാബൂളിനെ നാല് വശത്ത് നിന്നും ആക്രമിച്ച് തകർക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നത്.

അഫ്ഗാൻ ഇനി താലിബാന്റെ കയ്യിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ ഭീകരരിൽ നിന്നും രക്ഷിക്കാനുളള ശ്രമത്തിലാണ്. സ്‌പെയിൻ, ഡെന്മാർക്ക്, നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഫ്ഗാനിലുള്ള എംബസികൾ അടയ്‌ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഐക്യരാഷ്‌ട്ര സഭയും രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.യുദ്ധഭീതിയിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4 ലക്ഷം കടന്നുവെന്നാണ് യുഎൻ റിപ്പോർട്ടുകൾ. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് നീങ്ങുമേന്നും യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി

You might also like

-