അഫ്ഗാനിൽ താലിബാനെതിരെ പ്രതിക്ഷേധം പ്രതിക്ഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു

താലിബാനെതിരെ പോരാടാൻ വേണ്ടി ആയുധമെടുത്ത വനിതാ ഉദ്യോഗസ്ഥയെ പിടികൂടിയതായി റിപ്പോ

0

കാബൂൾ : അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയ താലിബാനികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ എത്ര പേർ മരണപ്പെട്ടെന്നോ എത്ര പേർക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരുകൂട്ടം യുവതികൾ നേരത്തെ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമായിരുന്നു ഇത്.

സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം.

അതേസമയം താലിബാനെതിരെ പോരാടാൻ വേണ്ടി ആയുധമെടുത്ത വനിതാ ഉദ്യോഗസ്ഥയെ പിടികൂടിയതായി റിപ്പോർട്ട്. അഫ്ഗാനിലെ വനിത ഗവർണർമാരിൽ ഒരാളായ സാലിമ മസാരിയെയാണ് താലിബാൻ ഭീകരർ പിടികൂടിയത്.ബാൽക്ക് പ്രവിശ്യയിലെ ചച്ചാർ കിന്റ് സ്വദേശിനിയായിരുന്നു സാലിമ മസാരി. അഫ്ഗാൻ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പേർ താലിബാൻ ആക്രമണം ഭയന്ന് അന്യരാജ്യങ്ങളിലേയ്‌ക്ക് പലായനം ചെയ്തിരുന്നു. എന്നാൽ ബാൽക്ക് പ്രവിശ്യയിൽ നിന്നും താലിബാനെതിരെ യുദ്ധം ചെയ്യണമെന്ന ആവശ്യവുമായി ആയുധമെടുത്ത വനിതാ ഗവർണർ രാജ്യത്ത് തന്നെ തുടർന്നു. ബാൽക്ക് പ്രവിശ്യയും താലിബാൻ കീഴ്‌പ്പെടുത്തിയതിന് പിന്നാലെയാണ് സാലിമ മസാരിയെ ഭീകരർ പിടികൂടിയത്.

അഫ്ഗാനിലെ മൂന്ന് വനിതാ ഗവർണർമാരിൽ ഒരാളായ സാലിമ താലിബാനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയിരുന്നത്. തന്റെ സ്വദേശമായ ചച്ചാർ കിന്റ് ശത്രക്കൾക്ക് വിട്ടുകൊടുക്കാതെ അവർ അവസാന നിമിഷം വരെ പോരാട്ടത്തിന് നേതൃത്വം വഹിച്ചു. താലിബാന് ലഭിക്കാത്ത വനിതാ നേതൃത്വത്തിലുള്ള ഏക ജില്ല കൂടിയായിരുന്ന ചച്ചാർ കിന്റ്. യുവ തലമുറയ്‌ക്ക് പ്രചോദനമായിരുന്ന സാലിമ മസാരി ഏറെ ജനശ്രദ്ധ നേടിയ നേതാവ് കൂടിയാണ്.

You might also like

-