“ജീവനോടെ ഉണ്ട് ” ഊഹാപോഹങ്ങളോട് പ്രതികരിച്ച് താലിബാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബറാദർ.
ശബ്ദസന്ദേശത്തിലൂടെയായിരുന്നു ബറാദറിന്റെ പ്രതികരണം.സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബറാദറിന് വെടിയേറ്റെന്നും മരിച്ചെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു
കാബൂൾ : വെടിയേറ്റ് മരിച്ചെന്ന ഊഹാപോഹങ്ങളോട് പ്രതികരിച്ച് താലിബാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബറാദർ. ജീവനോടെയുണ്ടെന്നും വെടിയേറ്റിട്ടില്ലെന്നും ബറാദർ പറഞ്ഞു. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ബറാദറിന്റെ പ്രതികരണം.സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബറാദറിന് വെടിയേറ്റെന്നും മരിച്ചെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നിഷേധിച്ച് ശബ്ദസന്ദേശം പുറത്തുവിട്ടത്. താലിബാൻ വക്താവ് മുഹമ്മദ് നയീമാണ് ശബ്ദസന്ദേശം ട്വിറ്ററിൽ പങ്കുവെച്ചത്.
വെടിയേറ്റെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബറാദർ പറഞ്ഞു. ചിലർ കുപ്രചാരണം നടത്തുന്നു. താൻ മരിച്ചെന്ന തരത്തിലുള്ള മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താൻ യാത്രകളിലായിരുന്നു. താനും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്നും ബറാദർ വ്യക്തമാക്കി.
മാദ്ധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ നിഷേധിക്കുന്നുവെന്നും ബറാദർ കൂട്ടിച്ചേർത്തു.