ശ്രീലങ്കയില്‍ 359പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് അതി മാരക പ്രഹരശേഷിയുള്ള മദര്‍ ഒഫ് സാത്താന്‍ ബോംബ് ടി.എ.ടി.പി
നെയില്‍ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന അസെറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണ്" മദര്‍ ഒഫ് സാത്താന്‍" എന്നറിയപ്പെടുന്ന ബോംബുകള്‍
കൊളോമ്പോ ;ശ്രീലങ്കയില്‍ 351 പേരെ കൊലപ്പെടുത്തുകയും അഞ്ഞുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള മദര്‍ ഒഫ് സാത്താന്‍ ബോംബ് എന്നറിയപ്പെടുന്ന ടി. സി.എ.പി ആണെന്ന് ശ്രീലങ്കൻ പോലീസ് . മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്‍പതിടങ്ങളില്‍ സ്ഫോടനം നടത്താന്‍ ഐസിസ് ഭീകരരെ സഹായിച്ചത് ട്രൈ അസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടി.എ.ടി.പി) എന്ന അതിഭീകര രാസവസ്‌തുവാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഐസിസ് ഭീകരര്‍ ആക്രമണം നടത്തുന്ന ഇടത്തെല്ലാം സാധാരണ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. സാധാരണ ലഭ്യമായ സാമഗ്രികളാകയാല്‍ ബോംബ് ആകുംമുമ്പ് ഇത് പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. നെയില്‍ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന അസെറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണ്” മദര്‍ ഒഫ് സാത്താന്‍” എന്നറിയപ്പെടുന്ന ബോംബുകള്‍.
ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ചാവേറുകള്‍ ഇത്തരം രാസവസ്തുക്കള്‍ വന്‍ തോതില്‍ വാങ്ങിച്ച് കൂട്ടിയത് കണ്ടെത്താനാവാതെ പോയത് ശ്രീലങ്കന്‍ പൊലീസിന്റെ വീഴ്‌ചയാണ്. മാഞ്ചസ്‌റ്റര്‍, പാരീസ് തുടങ്ങിയ നഗരങ്ങളില്‍ഐസിസ് ഭീകരര്‍ ഇത്തരം ബോംബുകള്‍ ഉപയോഗിച്ചിരുന്നു.മാരകമായ ബോംബുകള്‍ ഒരേസമയത്ത് തന്നെ പൊട്ടിക്കാന്‍ ഭീകരര്‍ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വിരല്‍ സ്പര്‍ശം കൊണ്ട് പോലും ഈ ബോംബ് പൊട്ടിക്കാന്‍ കഴിയുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഒരേ സമയത്ത് തന്നെ ബോംബുകള്‍ പൊട്ടിയതിന് പിന്നില്‍ പ്രാദേശിക സഹായം ലഭിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഐസിസിന് പുറമെ ഹിസ്ബുൾ മുജാഹദീൻ,ഹമാസ് ഹിസ്‌ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകളും ഇത്തരത്തിലുള്ള ബോംബുകള്‍ ഉപയോഗിക്കാറുണ്ട്.
കൊളംബോയ്‌ക്ക് സമീപമുള്ള വെല്ലംപിട്ടിയ എന്ന സ്ഥലത്തെ ഒരു കോപ്പര്‍ ഫാക്‌ടറിയില്‍ വച്ചാണ് ഇവര്‍ ബോംബ് നിര്‍മിച്ചത്. ഈസ്‌റ്റര്‍ ദിനത്തില്‍ സ്വയം പൊട്ടിത്തെറിച്ച ഇന്‍ഷാഫ് അഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് ഈ ഫാക്‌ടറി. എളുപ്പത്തില്‍ വിപണിയില്‍ നിന്ന് ലഭ്യമാകുന്ന ഈ രാസവസ്തുക്കള്‍ ഉപയോഗിച്ച് വലിയ സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് ഇത്തരം ബോംബ് നിര്‍മിക്കാന്‍ കഴിയും.ഭീകരാക്രമണത്തെ പറ്റി ആഴ്‌ചകള്‍ മുമ്ബ് ലഭിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ് അതീവ ഗൗരവമായി കൈകാര്യം ചെയ്യാന്‍ സാധിക്കാതെ പോയതില്‍ ക്ഷമാപണം നടത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ക്ഷമ ചോദിക്കുന്നതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി രജിത സേനരത്‌നെ പറഞ്ഞു. വീഴ്ച വരുത്തിയ പൊലീസ്, സുരക്ഷാസേനകളുടെ തലവന്‍മാരെ 24 മണിക്കൂറിനകം സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും അറിയിച്ചു. ഇന്റലിജന്‍സ് നല്‍കിയ വിവരം ഇവര്‍ തനിക്ക് കൈമാറിയില്ലെന്നും സിരിസേന പറഞ്ഞു.
തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) പള്ളികള്‍ അടക്കം ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്തുമെന്ന് ഏപ്രില്‍ 11ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീതയുദ്ധമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടാകാതിരിക്കാനുള്ള കാരണമെന്നാണ് സൂചന.
അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 10 ഇന്ത്യക്കാര്‍ അടക്കം സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 321 ആയി ഉയര്‍ന്നു. അഞ്ഞൂറിലേറേപ്പേര്‍ക്കാണ് പരുക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളും ഉള്‍പ്പെട്ടതായി യു.എസ് ചില്‍ഡ്രന്‍സ് ഫണ്ട് അറിയിച്ചു. മരിച്ച 10 ഇന്ത്യക്കാരും കര്‍ണാടക സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്ന് പ്രതിരോധ സഹമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇവര്‍ക്കു രാജ്യാന്തര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ട്രക്കും വാനും കൊളംബോയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.