യുഎപിഎ നിലനിൽക്കുസ്വപ്നയ്ക്ക് ജാമ്യമില്ല എൻ ഐ എ കോടതി
സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി.വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എൻഐഎ ഉന്നയിച്ചത്
തിരുവനന്തപുരം :സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എൻഐഎ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി.വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എൻഐഎ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്‌ത യുഎഇ കോണ്‍സുലേറ്റിലും സ്വപ്‍നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.യുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു. അതേസമയം സ്വർണക്കടത്ത് കേസിൽ എന്‍.ഐ.എ സംഘം ദുബൈയിൽ എത്തിയതായാണ് വിവരം. എസ്.പി അടക്കം 2 പേർക്ക് ദുബൈ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. ദുബൈയിലുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും. ഫൈസൽ ഫരീദിനെതിരെ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. തീവ്രവാദ ധനസഹായവുമായി കേസ് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കുന്ന എന്‍.ഐ.എ. നയതന്ത്ര ബാഗേജ് വഴി സ്വർണം വന്നത് എങ്ങനെ എന്നാണ് അന്വേഷിക്കുന്നത്.
എന്‍.ഐ.എ കേസിൽ പങ്കുള്ള അറ്റാഷെയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമോ എന്ന് വ്യക്തമല്ല. നേരിട്ട് എന്‍.ഐ.എക്ക് വിവര ശേഖരണം സാധ്യമല്ലാത്തതിനാൽ യുഎഇ അന്വേഷണ ഏജൻസികൾ വഴി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിച്ചേക്കും.