സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയര്‍ന്നു മോദിയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞു.സ്വിസ് ബാങ്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത്
ഡല്‍ഹി:കളളപ്പണം തടയുകയെന്നായിരുന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ നിരോധിച്ചതിന് കാരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചത്,എന്നാൽ
നരേന്ദ്രമോദിയുടെ കള്ളപ്രചരണങ്ങള്‍ തകരുന്നു . ഇന്ത്യക്കാരുടെ കള്ളപ്പണിടപാടുകളെ സംബന്ധിച്ച സ്വിസ് ബാങ്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയര്‍ന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2017ലെ കണക്കുകളാണ് സ്വിസ് ബാങ്ക് പുറത്തുവിട്ടത്. 7000 കോടി രൂപയുടെ കള്ളപ്പണത്തിന്‍റെ നിക്ഷേപമാണ് 2017ല്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നത്. എന്നാല്‍ 2016ല്‍ ഇത് 4500 കോടിയായിരുന്നു.ഏകദേശം ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്
വിദേശത്ത് ഇന്ത്യക്കാര്‍ക്കുളള കള്ളപ്പണ നിക്ഷേപം തകര്‍ത്തു തരിപ്പണമാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനിടെയാണ് ഇതിനെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.