സ്വപ്‌ന സുരേഷ് തങ്ങളുടെ ജീവനക്കാരിയല്ലന്ന് ഐ ടി വകുപ്പ്, ക്രമക്കേടുകാട്ടിയതിനു നടപടി നേരിട്ട ഇവർക്ക് കോൺസിലേറ്റ് നൽകിയത് ഗുഡ് സർട്ടിഫിക്കറ്റ്

വിഷന്‍ ടെകിന്റെ ജീവനക്കാരിയാണ് സ്വപ്‌ന. സര്‍ക്കാരുമായി ഒരു ബന്ധവും ഇല്ല

0

തിരുവനന്തപുരം: വിവാദ വനിത സ്വപ്‌ന സുരേഷ് ഐടി വകുപ്പ് ജീവനക്കാരിയല്ലന്ന് ഐ ടി വകുപ്പ് . സ്വപ്‌നയ്ക്ക് ശമ്പളം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ല. കേരള ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ സ്‌പേസ് പാര്‍ക്ക് സെല്ലിംഗുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുള്ളത്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനി വിഷന്‍ ടെക് എന്ന കമ്പനിയെയാണ് ജീവനക്കാരെ നിയമിക്കാൻ ചുമതലപ്പെടുത്തിയത്. വിഷന്‍ ടെകിന്റെ ജീവനക്കാരിയാണ് സ്വപ്‌ന. സര്‍ക്കാരുമായി ഒരു ബന്ധവും ഇല്ല. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഒരു രൂപ പോലും സ്വപ്‌നയ്ക്ക് കൈമാറിയിട്ടില്ല.പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറും വിഷന്‍ ടെക്കും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തൊഴിലാളികളുടെ വൈദഗ്ധ്യം, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറും വിഷന്‍ ടെക്കും തമ്മില്‍ പ്രത്യേക കരാറുണ്ട്.

യു എ ഇ കോൺസ്‌ലെറ്റിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച ഗുഡ് സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തിയാണ് ഇവർ കേരളത്തിൽ സ്വകാര്യ റിക്യുട്ടിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത് .കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞ സ്വപ്‌നയ്ക്ക് കോണ്‍സുല്‍ ജനറല്‍ നല്‍കിയത് ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. സ്വപ്‌നയ്ക്ക് ലഭിച്ച ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഓരോ സ്ഥലങ്ങളില്‍ കയറിപ്പറ്റുന്നത്.
യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല പ്രവര്‍ത്തനത്തിലൂടെ മികച്ച സംഭാന നല്‍കിയിട്ടുള്ള ജീവനക്കാരിയാണ് സ്വപ്‌ന എന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറലിന്റെ പി.എ ആയ സ്വപ്ന കോണ്‍സുലേറ്റില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് പുറത്താക്കുകയായിരുന്നു. ഇത്തരം അഴിമതി ഓരോപണം നേരിട്ടയാള്‍ക്കാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

You might also like

-