മുഖ്യമന്ത്രിയുമായി കുടുംബവുമായി അടുപ്പമില്ല , കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ട് സ്വപനയുടെയും സരിത്തിന്റെയും മൊഴി
മുഖ്യമന്ത്രിയുമായോ കുടുംബവുമായോ യാതൊരു അടുപ്പവും ഇല്ല. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും സ്വപ്നയുടെ മൊഴിയില്‍ ഉണ്ട്.
കൊച്ചി :സ്വര്ണക്കടത്തു കേസിൽ സ്വപ്‍ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി പുറത്ത്, അനൌദ്യോഗിക കാര്യങ്ങള്‍ക്കായി മന്ത്രി കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സരിത്തിന്‍റെ മൊഴിലുണ്ട് . ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത് ജോലി ശുപാര്‍ശയടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ എത്തിയിരുന്നതായി പറയുന്നുണ്ട് ,കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.മകന്‍റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോൺസുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.മന്ത്രി ജലീലും നിരവധി തവണ കോൺസുലേറ്റിൽ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്‍റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകൾ ജലീൽ ആവശ്യപ്പെട്ടിരുന്നു
അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന നല്കിയ മൊഴിയും പുറത്ത് വന്നു.മുഖ്യമന്ത്രിയുമായോ കുടുംബവുമായോ യാതൊരു അടുപ്പവും ഇല്ല. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും സ്വപ്നയുടെ മൊഴിയില്‍ ഉണ്ട്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് തന്‍റെ ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്‍റെ പിതാവ് മരിച്ചപ്പോൾ ശിവശങ്കറിന്‍റെ ഫോണിൽ നിന്ന് വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.