സ്വനയുടെ ശബ്ദരേഖ വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച്
സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജൻസികള്‍ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപന്യുടെ ശബ്ദ രേഖ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കുന്ന ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴിഎടുത്തു കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ മൊഴിഎന്നാണ് സൂചന . അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്നയുടെ മൊഴി. എൻഫോഴ്മെൻറിനും ക്രൈം ബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നൽകിയത്.സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജൻസികള്‍ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപന്യുടെ ശബ്ദ രേഖ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ അകമ്പടിയുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥ പറഞ്ഞ കാര്യങ്ങളാണ് ഫോണിൽ മറ്റൊരു പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതെന്നാണ് സ്വപ്ന ഇഡിക്കും ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ നൽകിയ മൊഴി.
കൊച്ചി സെൻട്രൽ സ്റ്റേഷനിലെ അഞ്ചു വനിതാ പൊലീസുദ്യോഗസ്ഥരാണ് സ്വപ്നക്ക് അകമ്പടിപോയത്. ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കോടിയുടെ അനുമതിയോടെ ജയിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപന് നൽകിയത്. ഏത്ഏജൻസിയാണ് സമ്മർദ്ദനം ചെലുത്തിതെന്ന ശബ്ദരേഖയിൽ വ്യക്തമാക്കിയിരുന്നിലെങ്കിലും ഇഡിക്കെതിരയാണ് ആരോപണം ഉയർന്നത്. സ്വപ്നയ്ക്ക് അകമ്പടിപോയ പൊലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ഫോണ്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.