സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ് സെയി’മിന്

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി.

0

തൃശൂർ : കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ് സെയി’മിന്. ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടണ്‍ ആണ് മികച്ച സംവിധായകന്‍. ജല്ലിക്കെട്ടിന് ലിജോ ജോസ് പെല്ലിശേരിക്ക് പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി. മികച്ച ഏഷ്യന്‍ സിനിമയായി ഫാഹിം ഇഷാദിന്റെ ‘ആനി മാനി’ തിരഞ്ഞെടുത്തു. ഫിപ്രസി പുരസ്കാരം ഫ്രഞ്ച് ചിത്രം കമിലേയും മലയാളചിത്രം ‘പനി’യും പങ്കിട്ടു. കുമ്പളങ്ങി നൈറ്റ്സിന് നെറ്റ്പാക് ജൂറിയുടെ പ്രത്യേകപരാമര്‍ശമുണ്ട്.

You might also like

-