കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച “ചാര പ്രാവിനെ” പിടികൂടി

ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്

0

ജഗത്​സിങ്പുർ ,ഒഡിഷ | കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച “ചാര പ്രാവിനെ” ഒഡീഷയിൽ പിടികൂടി.ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്.

“ജഗത്സിംഗ്പൂരിലെ പാരാദീപ് തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയ ഒരു ചെറിയ ക്യാമറയും ചിപ്പും ഘടിപ്പിച്ച ചാരപ്രാവ് എന്ന് സംശയിക്കുന്നു.കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടിൽ പ്രാവിനെ കണ്ടെത്തിയത്. അവർ പ്രാവിനെ പാരാദീപ് മറൈൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു: പാരദീപ് എഎസ്പിഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ . പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്. suspected spy pigeon fitted with a tiny camera & a chip caught from a fishing boat off the Paradip coast in Jagatsinghpur

ക്യാമറയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധിച്ചുവരികയാണ്. സത്യം കണ്ടെത്താൻ സൈബർ വിദഗ്‌ദ്ധന്റെ മുമ്പാകെ എല്ലാ വസ്തുക്കളും സഹിതം ഞങ്ങൾ പ്രാവിനെ ഹാജരാക്കും: പാരദീപ് എഎസ്പി, നിമൈ ചരൺ സേത്തി: പറഞ്ഞു

You might also like

-