സുഷമ സ്വരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു

0

മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സുഷമ സ്വരാജ്, ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുശോചനമറിയിച്ച് രംഗത്തെത്തി.

You might also like

-