“താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിൻവലിക്കുന്നു .
.'അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവര്‍ക്ക് വേണ്ട. വേര്‍തിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിന്‍വലിക്കുന്നു', അദ്ദേഹം പറഞ്ഞു
ഡല്‍ഹി| ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ‘ഉന്നതകുലജാതര്‍’ വരണമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാവിലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിപറഞ്ഞു .’അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവര്‍ക്ക് വേണ്ട. വേര്‍തിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിന്‍വലിക്കുന്നു’, അദ്ദേഹം പറഞ്ഞു
അതേസമയം മധ്യവർഗ്ഗത്തിന്റെ യാചനകൾ ഇന്ത്യൻ ചരിത്രത്തിൽ പരിഗണിക്കപ്പെട്ട ബജറ്റ് ആണ് ഇന്നലത്തേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം കേരളത്തിൽ തിരിഞ്ഞ് നോക്കിയില്ല എന്നാണ് പറഞ്ഞത്. അസത്യ പ്രചാരണം പാർലിമെന്റിൽ പ്രതിപക്ഷത്തിന് മുതൽകൂട്ട് ആകുന്നു.ഈ വർഷവും ബജറ്റിൽ ടൂറിസത്തിനായി പ്രഖ്യാപനം ഉണ്ട്. ഇപ്പോൾ ചോദിക്കുന്നത് എയിംസ് ആണ്. എയിംസ് വരും. വെറുതെയാണ് ഒന്നുമില്ല, ഒന്നുമില്ല, ഒന്നും നൽകിയില്ല എന്ന് പറയണേ.. എയിംസ് വരുന്നെങ്കിൽ താൻ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് താൻ കേന്ദ്രത്തോട് അപേക്ഷിച്ചു. ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു. ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ കാലാവധി അവസാനിക്കും മുൻപ് എയിംസിന്റെ പണി തുടങ്ങും.തിരുവനന്തപുരം പോലെ ആകണം ആലപ്പുഴ. ആലപ്പുഴ ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയാൽ എയിംസിന് വേണ്ടി യുദ്ധം ചെയ്യാൻ താൻ തയ്യാർ. രാവിലെ താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.