ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും കൊണ്ടുവരുമെന്ന് സുരേഷ് ഗോപി
ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും ഭരണ നിർവ്വഹണം നടത്തും
രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ് ഗോപി.
“രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാതിരിക്കാനാവില്ല,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും ഭരണ നിർവ്വഹണം നടത്തും. മുഖ്യമന്ത്രി എന്ന നിലയിൽ മെട്രോമാൻ ഇ. ശ്രീധരൻ മികച്ച ആളായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.