കുടിവെള്ളമെത്തിച്ച് ഇടമലക്കുടി ഇടലിപ്പാറക്കുടിയിലെ ജനങ്ങളോട് വാക്ക് പാലിച്ച് സുരേഷ് ഗോപി എം.പി

സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും നിന്നും മൂന്നര കിലോമീറ്റർ നീളത്തിൽ വെള്ളവര നിന്നും ഇഡലി പാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി അടിയന്തരമായി സ്വീകരിച്ചു

0

മൂന്നാർ | ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം കുടുംബങ്ങൾവർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുകയായിരുന്നു.പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാൽപ്രഖ്യാപനങ്ങൾ എല്ലാംതന്നെ കടലാസിൽ ഒതുങ്ങുകയായിരുന്നു.കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ കഴിഞ്ഞ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ പ്രചാരണത്തിന് എത്തിയ 15 വർഷം ദേവികുളം MLA ആയിരുന്ന രാജേന്ദ്രനെതിരെ ആദിവാസികൾ പ്രതിക്ഷേധം ഉയർത്തിയിരുന്നു .

കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി നേതാക്കൾക്ക് ഇഡലിപാറയിലെ നിവാസികൾ കുടിവെള്ളം എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു .അവരുടെ ന്യായമായ ആവശ്യം മനസ്സിലാക്കിയ ബിജെപി ഇടുക്കി ജില്ലാ നേതൃത്വം സുരേഷ്ഗോപി എംപിയെ ബന്ധപ്പെട്ടു അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഉടൻ തന്നെ എംപി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു എന്നാൽ ഇടമലക്കുടി പഞ്ചായത്തിൽ സർക്കാർസംവിധാനത്തിൽ അനുവദിക്കുന്ന ഫണ്ട് മുഖാന്തരം പദ്ധതി നടപ്പിലാക്കുന്നതിന് വനംവകുപ്പ് അനുമതി വേണമെന്ന ഉള്ളതിനാൽ അനുവദിച്ച കുടിവെള്ള പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും നിന്നും മൂന്നര കിലോമീറ്റർ നീളത്തിൽ വെള്ളവര നിന്നും ഇഡലി പാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി അടിയന്തരമായി സ്വീകരിച്ചു സുരേഷ് ഗോപി MP യുടെ നിർദ്ദേശപ്രകാരം ബിജെപി ജില്ല നേതാക്കൾ കഴിഞ്ഞദിവസം പൈപ്പുകൾ ഇടമലക്കുടിയിൽ എത്തിച്ചു നൽകി.അടുത്തു ദിവസ്സം തന്നെ ഈ മേഖലയിൽ കുടിവെള്ളം എത്തുമെന്നാണ് പ്രതിഷ .

You might also like

-