സുരേഷ് ഗോപി തൃശൂരിൽ എന്‍ഡിഎ സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്കു മാറി. ഇതോടെ ഒഴിവു വന്ന തൃശൂര്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു

0

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാര്‍ഥി. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

ബിഡിജെഎസിനു വിട്ടുകൊടത്ത വയാനാട് സീറ്റില്‍ പൈലി വാത്യാട്ടായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്കു മാറി. ഇതോടെ ഒഴിവു വന്ന തൃശൂര്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത്

 

You might also like

-