സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി
വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്
സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വാഹനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.