സുരേന്ദ്രനെയും സംഘത്തെയും നിലയ്ക്കലിൽ പോലീസ് തടഞ്ഞു സുരേന്ദ്രൻ കരുതൽ തടങ്കലിൽ

പോലീസ് വലയം ഭേതിച് മുന്നോട്ടു നീങ്ങാൻ ശ്രമിച്ചപ്പോഴാണ് പോലീസ് സുരേന്ദ്രന്റെയും സംഘത്തെയും കസ്റ്റഡിയിൽ എടുത്തത് പോലീസ് കസ്റ്റഡിയിൽ എടുത്ത സുരേന്ദ്രനെ പതനം തിട്ട പോലീസ് ആസ്ഥാനത്തേക്കാണ് കൊണ്ടുപാകുന്നത്

0

നിലക്കൽ : ശബരിമലയിൽ പ്രവേശിക്കാൻ എത്തിയ ബി ജെ പി സംസ്ഥാന ജനറൽ സെക്റട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു . ആറുപേർക്കൊപ്പം നിലയ്ക്കലിൽ എത്തിയ സുരേന്ദ്രനെ എസ് പി യെതിഷ് ചന്ദ്ര താങ്കൾ സന്നിധാനത്തേക്ക് പോയാൽ ക്രമസമാധാന പ്രശ്ന മുണ്ടാകും അതിനാൽ ഇപ്പോൾ പോകാൻ കഴിയില്ല .എന്ന് സുരേദ്രനെ അറിയിച്ചുനട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു.

മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി മടങ്ങിപ്പോകാൻ അഭ്യർഥിച്ചു എന്നാൽ വെടിച്ചുകൊന്നാലും തൻ സന്നിധാനത്തേക്ക് പോകുമെന്ന് സുരേന്ദ്രൻ പോലീസ് വലയം ഭേതിച്ച്‌ മുന്നോട്ടുപോകാൻ മുന്ന് തവണ ശ്രമിച്ചു അവസാനം സുരേന്ദ്രനൊപ്പമുള്ള മാറ്റാറുപേർ കുടി ശരണം വിളിച്ചുകൊണ്ട് പോലീസ് വലയം ഭേതിച് മുന്നോട്ടു നീങ്ങാൻ ശ്രമിച്ചപ്പോഴാണ് പോലീസ് സുരേന്ദ്രന്റെയും സംഘത്തെയും കസ്റ്റഡിയിൽ എടുത്തത്
പോലീസ് കസ്റ്റഡിയിൽ എടുത്ത സുരേന്ദ്രനെ പതനം തിട്ട പോലീസ് ആസ്ഥാനത്തേക്കാണ് കൊണ്ടുപാകുന്നത് ഇന്നലെ ഹിന്ദു ഐക്യവേദി പ്രസിഡണ്ട് ശശികലയെ പോലീസ് അറസ്റ്റ് ച്യ്ത വിട്ടയച്ചിരുന്നു

You might also like

-