മൂന്ന് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; മൃതദേഹം ബാ​ഗിലാക്കി ഉപേക്ഷിച്ചു

ഒക്ടോബർ 13 നാണ് പെൺകുഞ്ഞിനെ കാണാതാകുന്നത്. പിന്നീട് അവളുടെ മൃതദേഹമാണ് കണ്ടെത്തുന്നത്. പോളിത്തീൻ ബാ​ഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിലെ പൂട്ടിയ മുറിക്കുള്ളിലായിരുന്നു മൃതദേഹം

0

ഗുജറാത്ത്: ​ഗുജറാത്തിലെ സൂറത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗത്തിന് ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ‌സംഭവത്തിൽ പ്രതിയായ ബീഹാർ സ്വദേശി അനിൽ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അന്യസംസ്ഥാനതൊഴിലാളിയാണ്. ദിവസങ്ങൾക്ക് മുമ്പ് ബീഹാർ സ്വദേശിയായ ഒരാളെ പതിനാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സം​ഗം ചെയ്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു നാളുകളായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ​ഗുജറാത്തിൽ ജോലിക്കെത്തുന്നവരുടെ എണ്ണവും അവർ പ്രതികളാകുന്ന കേസുകളും വർദ്ധിക്കുന്നുണ്ട്.

ഒക്ടോബർ 13 നാണ് പെൺകുഞ്ഞിനെ കാണാതാകുന്നത്. പിന്നീട് അവളുടെ മൃതദേഹമാണ് കണ്ടെത്തുന്നത്. പോളിത്തീൻ ബാ​ഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിലെ പൂട്ടിയ മുറിക്കുള്ളിലായിരുന്നു മൃതദേഹം. രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു അനിൽ യാദവ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു എന്ന് പൊലീസ് പറയുന്നു. അതേ ബിൽഡിം​ഗിന്റെ മുകളിലത്തെ നിലയിലായിരുന്നു പെൺകുഞ്ഞിന്റെ കുടുംബവും താമസിച്ചിരുന്നത്.

കെട്ടിടത്തിന് പുറത്തേയ്ക്ക് പെൺകുട്ടി പോയിട്ടില്ല എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അങ്ങനെയാണ് അന്വേഷണം യാദവിലേക്ക് നീങ്ങുന്നത്. ഇയാളുടെ മുറി തകർത്തപ്പോൾ പൊലീസ് കണ്ടത് പെൺകുട്ടിയുടെ മൃതദേഹമാണ്. പ്രതിയെ അറസ്റ്റ് ചെയ്യാതെ ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ ബോഡി ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു മാതാപിതാക്കൾ. ബീഹാറിൽ നിന്നാണ് അനിൽ യാദവിനെ കണ്ടെത്തിയത്.

 
You might also like

-