കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിൽ എതിർപ്പില്ല സുപ്രീംകോടതി

ഇന്ദിര സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

0

ഡല്‍ഹി: കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി. കോടതി നടപടി സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തത്സമയ സംപ്രേഷണം സുപ്രീംകോടതി ഉടന്‍ ആരംഭിക്കേണ്ടതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും കോടതിയെ അറിയിച്ചു. ഇന്ദിര സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ജൂലൈ 23ന് വീണ്ടും പരിഗണിക്കും

You might also like

-