രഞ്ജന്‍ ഗോഗോയിയുടെ നിയമന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

രഞ്ജന്‍ ഗോഗോയിയുടെ പേര് ശുപാര്‍ശ ചെയ്ത് ദീപക് മിശ്ര കേന്ദ്ര നിയമമന്ത്രാലയത്തിനു കത്തയച്ചിരുന്നു

0

ഡൽഹി ;ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായിട്ടുള്ള ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നിയമനം സംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് ഗോഗോയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിനാണു വിരമിക്കുന്നത്.

രഞ്ജന്‍ ഗോഗോയിയുടെ പേര് ശുപാര്‍ശ ചെയ്ത് ദീപക് മിശ്ര കേന്ദ്ര നിയമമന്ത്രാലയത്തിനു കത്തയച്ചിരുന്നു. പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ചീഫ് ജസ്റ്റീസിനു കത്തു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ കഴിഞ്ഞ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ജസ്റ്റീസ് ഗോഗോയ് ഉണ്ടായിരുന്നു. 63 വയസുള്ള ജസ്റ്റീസ് ഗോഗോയിക്ക് അടുത്ത വര്‍ഷം നവംബര്‍ 17 വരെ കാലാവധിയുണ്ട്.

You might also like

-