ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസ് മുഖ്യ പ്രതി ആശിഷ് മിശ്രയുടെ ജാമ്യ ഹർ ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങൾ 2022 ഫെബ്രുവരി 10 ലെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രിം കോടതിയെ സമീപിച്ചിരിന്നു .
ഡൽഹി | ലഖിംപൂർ ഖേരി കർഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യസാക്ഷി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിന് മുന്നിൽ വ്യക്തമാക്കിയിരിന്നു. കേസിന്റെ അന്വേഷണ പുരോഗതിയും ഇന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
യു പി യിൽ വീണ്ടും ബി ജെ പി അധികാരമേറ്റ ഉടൻ കേസിലെ പ്രധാനസാക്ഷികളിലൊരാൾക്ക് നേരെ ആക്രമണം നടന്നതായും . കേസ് ഉടൻ പരിഹനിക്കണമെന്നു ഇല്ലങ്കിൽ പ്രധാന സാക്ഷികളെ തന്നെ വകവരുത്തി കേസ്സ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുമെന്ന് ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അടിയന്തിര കേസ് പരിഹാനയ്ക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു .
കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങൾ 2022 ഫെബ്രുവരി 10 ലെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രിം കോടതിയെ സമീപിച്ചിരിന്നു . കിഴക്കോടതി ഉത്തരവ് “നിയമപരമായി സുസ്ഥിരമല്ല” അല്ലെന്നും , കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർസുപ്രിം കോടതിയെ അറിയിച്ചിരുന്നു കൂട്ടക്കൊല നടത്തിയ പ്രതികൾക്ക് ജാമ്യം അനുവദിക്കാത്തതുമായി
ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിൽ ഇരകൾക്ക് വേണ്ടി സംസ്ഥാന സർക്കാർ രംഗത്തുവരാത്തതു പ്രതിക്ക് സംസ്ഥാന സർക്കാരിൽ കാര്യമായ സ്വാധീനം ഉള്ളതിനാലാണെന്നും സംസ്ഥാനം ഭരിക്കുന്ന അതേ രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള കേന്ദ്രമന്ത്രി,”യുടെ മകനായതിനാലാണ് കേസ് സംസ്ഥാന സർക്കാർ തന്നെ ഇടപെട്ടു അട്ടിമറിക്കുന്നതെന്നും ഹർജിkkar കോടതിയെ അറിച്ചിട്ടുണ്ട്