സൂര്യനെല്ലി കേസ് മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു

0

ഡൽഹി ;സൂര്യനെല്ലി കേസ് മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ധര്‍മരാജന്‍ ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. 2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴുവര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കൊവിഡ് വ്യാപന സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം.

You might also like

-