മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

0

ഡൽഹി :പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തര്‍ സംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു

You might also like

-