കർണാടകയിൽ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി

ജസ്റ്റിസുമാരായ എൻ.വി.രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കർണാടകയിലെ പതിനേഴ് എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരി വച്ചിരിക്കുന്നത്

0

ഡൽഹി: കുറുമാറ്റത്തെത്തുടർന്ന്കർണാടകയിൽ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എൻ.വി.രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കർണാടകയിലെ പതിനേഴ് എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരി വച്ചിരിക്കുന്നത്.അതേസമയം എന്നാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

കർണാടകയിൽ ഭരണപ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ന്നാണ് കോൺഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎൽഎമാർ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് കർണാടകയില്‍ രാഷ്ട്രപ്രതിസന്ധി ഉടലെടുത്തത്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാര്‍ രാജി വച്ച് ഒഴിഞ്ഞിരുന്നു.വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂറുമാറിയ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും എംഎൽഎമാരുടെ വിഷയം കോടതി പരിഗണനയിലായതിനാൽ ഇതിൽ വിധി വരുന്നത് വരെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമന്നാവശ്യപ്പെട്ട് ഈ എംഎൽഎമാർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

You might also like

-