ഓർത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ അപ്പീലുകൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിലാണ് വാദം.

ഡൽഹി | ഓർത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ അപ്പീലുകൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പീലുകളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിലാണ് വാദം. സർക്കാരിന് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അപ്പീലുകളിൽ സഭാ തർക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കാനാകും എന്ന് സർക്കാർ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിക്കര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബലപ്രയോഗം ഒഴിവാക്കി കോടതി ഉത്തരവുകള്‍ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കോടതിലക്ഷ നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.2017ലെ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രിംകോടതി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുക്കുക, പള്ളികള്‍ കൈമാറുക എന്നതെല്ലാം അസാധ്യമായ കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 43 പള്ളികളില്‍ മുപ്പതോളം പള്ളികള്‍ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ ഒക്ടോബർ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

You might also like

-