നിർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി .

0

നി‌ര്‍ഭയ കേസില്‍ പ്രതികളുടെ തിരുത്തല്‍ ഹ​ര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹ‍ര്‍ജികളാണ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹര്‍ജികള്‍ പരിഗണിച്ച്‌ കോടതി തള്ളാന്‍ ഉത്തരവിടുകയായിരുന്നു.
കേസിലെ നാല് പ്രതികള്‍ക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.കേസില്‍ നാല് പ്രതികള്‍ക്കും ദില്ലി പട്യാല ഹൗസ് കോടതി ജനുവരി ഏഴിനാണ് മരണവാറന്‍റ് പുറപ്പെടുവിച്ചത്. ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളുടെ കൂടിയാണ് വധശിക്ഷ നടപ്പാക്കാന്‍ പോകുന്നത്.

You might also like

-