കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ നിയമപ്രകാരം വെളിപ്പെടുത്താന്‍ സുപ്രീംകോടതി.

വിവരാവകാശനിയമം മറികടക്കാന്‍ ആര്‍ബിഐ പുറപ്പെടുവിച്ച ‘വെളിപ്പെടുത്തല്‍ നയം’ പിന്‍വലിക്കാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അന്ത്യശാസനം നല്‍കി.

0

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി.

വിവരാവകാശനിയമം മറികടക്കാന്‍ ആര്‍ബിഐ പുറപ്പെടുവിച്ച ‘വെളിപ്പെടുത്തല്‍ നയം’ പിന്‍വലിക്കാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അന്ത്യശാസനം നല്‍കി.

ആര്‍ബിഐ– ജയന്തിലാല്‍ മിസ്ത്രി കേസില്‍ 2015 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്ത റിസര്‍വ് ബാങ്കിന് എതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ്ചന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആര്‍ബിഐക്ക് ബാധ്യതയുണ്ടെന്നായിരുന്നു ജയന്തിലാല്‍ മിസ്ത്രി കേസിലെ സുപ്രീംകോടതി വിധി.

ഈ ഉത്തരവ് പാലിക്കാന്‍ ആര്‍ബിഐക്ക് അവസാനഅവസരം നല്‍കുകയാണെന്നും വീണ്ടും ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ കൂടി അംഗമായ ബെഞ്ച് നിരീക്ഷിച്ചു.

രാജ്യസുരക്ഷയെയും പരമാധികാരത്തെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കാത്ത വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം കൈമാറണമെന്നാണ് വ്യവസ്ഥ.

ഈ വ്യവസ്ഥ തന്നെയാണ് ആര്‍ബിഐക്കും ബാധകമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം പുതിയ വിധിന്യായത്തിലും ആവര്‍ത്തിച്ചു. ബാങ്കുകളുമായുള്ള പരസ്പരബന്ധത്തിന് ക്ഷതമേല്‍പ്പിക്കുന്നതും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്ക് പ്രതികൂലവുമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആര്‍ബിഐയുടെ അവകാശവാദം.

എന്നാല്‍, ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകളുമായി അവര്‍ക്ക് പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമല്ല ഉള്ളതെന്ന് കോടതി വിലയിരുത്തി. പൗരന്‍മാരുടെ അറിയാനുള്ള അവകാശത്തെ മാനിക്കേണ്ടത് രാജ്യതാല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിന് ഉതകുന്ന നടപടിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

You might also like

-