ചിന്മയാനന്ദക്കെതിരെ പീഡന ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
ഇതിനായി സൌകര്യമൊരുക്കാന്‍ റജിസ്ട്രറിക്ക് കോടതി നിര്‍ദേശം നല്‍കി.
ബി.ജി.പി നേതാവ് ചിന്മയാനന്ദക്കെതിരെ പീഡന ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. വിദ്യാര്‍ഥിനിയോട് നേരിട്ട് കോടതി വിവരങ്ങൾ ആരായും. ഇതിനായി സൌകര്യമൊരുക്കാന്‍ റജിസ്ട്രറിക്ക് കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ പെണ്‍കുട്ടിയെ കാണാതായി. കുടുംബം പരാതി നല്‍കിയെങ്കിലും പരിഗണിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
പ്രതിഷേധം ശക്തമായതോടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഷാജഹാന്‍പൂര്‍ പൊലീസ് തയ്യാറായത്. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പിന്നാലെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.